Post Category
തെരഞ്ഞെടുപ്പ് ബോധവത്കരണത്തിന് സ്‌കേറ്റിങ് റാലി
തെരഞ്ഞെടുപ്പ് ബോധവത്കരണത്തിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സ്‌കേറ്റിങ് റാലി സംഘടിപ്പിച്ചു. മാനവീയം വീഥിയില്‍നിന്ന് എം.ജി. റോഡില്‍ ആയൂര്‍വേദ കോളജിനു സമീപത്തേക്കു നടന്ന റാലിയില്‍ നിരവധി കുട്ടികള്‍ പങ്കെടുത്തു. ഇന്‍കംടാക്‌സ് അസി. കമ്മിഷണര്‍ ഹരി ഫ്‌ളാഗ് ഓഫ് ചെയ്തു. തെരഞ്ഞെടുപ്പിനെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനുള്ള സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ (സ്വീപ്പ്) പരിപാടിയുടെ ഭാഗമായിട്ടാണ് സ്‌കേറ്റിങ് റാലി സംഘടിപ്പിച്ചത്.
സ്വീപ്പിന്റെ ഭാഗമായി ഇന്ന്(ഏപ്രില്‍ 14) ശംഖുമുഖം കടപ്പുറത്തേക്ക് ബൈക്ക് റാലി നടക്കും. വൈകിട്ട് അഞ്ചിന് മാനവീയം വിഥിയില്‍നിന്ന് ആരംഭിക്കുന്ന റാലി ജില്ലാ കളക്ടര്‍ ഫ്‌ളാഗ് ഓഫ് ചെയ്യും
(പി.ആര്‍.പി. 493/2019)
date
- Log in to post comments