Post Category
തെരഞ്ഞെടുപ്പ് ബോധവത്കരണത്തിനായി ബൈക്ക് റാലി
ലോക്സഭാ തെരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടികളുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ബൈക്ക് റാലി സംഘടിപ്പിച്ചു. മാനവീയം വീഥിയില്‍നിന്നു ശംഖുമുഖം കടപ്പുറത്തേക്കു നടന്ന റാലി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാ റാം മീണ ഫ്ളാഗ് ഓഫ് ചെയ്തു.
സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്റെ (സ്വീപ്പ്) ഭാഗമായാണ് യുവാക്കളെ പങ്കെടുപ്പിച്ച് ബൈക്ക് റാലി സംഘടിപ്പിച്ചത്. നൂറുകണക്കിന് യുവാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു.
(പി.ആര്.പി. 495/2019)
date
- Log in to post comments