Post Category
പ്രചാരണ നോട്ടീസുകളുടെ അച്ചടി അനുബന്ധം മൂന്ന് ദിവസത്തിനകം നല്‍കണം
ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചാരണ നോട്ടീസുകള്‍, പോസ്റ്ററുകള്‍, ബാനറുകള്‍ എന്നിവ പ്രിന്റ് ചെയ്യുന്ന പ്രസ് ഉടമകള്‍ അനുബന്ധം എ,ബി എന്നിവ നോട്ടീസ് പ്രിന്റ് ചെയ്ത് മൂന്ന് ദിവസത്തിനകം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ മുമ്പാകെ സമര്‍പ്പിക്കണം. പ്രിന്റ് ചെയ്യപ്പെടുന്ന നോട്ടീസുകള്‍, പോസ്റ്ററുകള്‍, ബാനറുകള്‍ എന്നിവയില്‍ പ്രകോപനപരവും വ്യക്തിഹത്യ ഉദ്ദേശിച്ചിട്ടുളളതും അനാവശ്യവുമായ പരാമര്‍ശങ്ങള്‍ യാതൊന്നും ഉള്‍പ്പെടുന്നില്ലായെന്ന് പ്രസ് ഉടമകള്‍ ഉറപ്പ് വരുത്തേണ്ടതാണെന്ന് നോഡല്‍ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments