Post Category
പോളിംഗ് ദിനത്തിലെയും തലേദിവസത്തെയും പത്രപ്പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി നേടണം
ലോക്‌സഭാ തിരഞ്ഞെടുപ്പ് ദിവസവും തലേന്നും മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിട്ടറിംഗ് കമ്മിറ്റിയുടെ(എം.സി.എം.സി) മുന്‍കൂര്‍ അംഗീകാരം നേടാത്ത പരസ്യങ്ങള്‍ അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. സംസ്ഥാനതലത്തിലോ ജില്ലാതലത്തിലോ പ്രവര്‍ത്തിക്കുന്ന എം.സി.എം.സിയുടെ അംഗികാരം മതിയാകും.
മുന്‍ തിരഞ്ഞെടുപ്പുകളില്‍ അവസാന ഘട്ടത്തില്‍ പ്രകോപനപരവും തെറ്റിധാരണ പരത്തുന്നതുമായ പരസ്യങ്ങള്‍ അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചത് ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് കമ്മീഷന്‍ ഇതു സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാര്‍ക്ക് കത്തയച്ചത്.
date
- Log in to post comments