Skip to main content

ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നാളെ(ഏപ്രില്‍ 20); പങ്കെടുത്തില്ലെങ്കില്‍ നടപടി

 

 

ലോക്സഭാ തിരഞ്ഞെടുപ്പില്‍ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ചുകൊണ്ട് നല്‍കിയ രണ്ടാം ഘട്ട ഉത്തരവ് പ്രകാരം ഏപ്രില്‍ 11,12,13,16 തീയതികളില്‍ വിവിധകേ ന്ദ്രങ്ങളില്‍ നടത്തിയ പരിശീലന പരിപാടിയില്‍ ഹാജരാകാന്‍ കഴിയാതിരുന്ന ഉദ്യോഗസ്ഥര്‍ക്കായി നാളെ(ഏപ്രില്‍ 20) രാവിലെ പത്തിന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലന പരിപാടി നടത്തും. 

 

ഉത്തരവുപ്രകാരം പരിശീലനത്തിന് എത്താതിരുന്ന ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായി ഈ പരിശീലന പരിപാടിയില്‍ പങ്കെടുക്കണമെന്നും ഉത്തരവ് പാലിക്കാത്തവര്‍ ക്കെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരം കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. 

date