പോസ്റ്റല്‍ വോട്ട് ; ഇന്ന് 1 മണി വരെ അപേക്ഷിക്കാം
ജില്ലയില്‍ തിരഞ്ഞടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള മുഴുവന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പോലീസ് സേനാംഗങ്ങളും ഡ്യൂട്ടിക്ക് നിയമിച്ച ഉത്തരവിന്റെ പകര്‍പ്പോ അല്ലെങ്കില്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റോ സഹിതം പോസ്റ്റല്‍ ബാലറ്റിനോ ഇലക്ഷന്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റിനോ ഉള്ള അപേക്ഷ ബന്ധപ്പെട്ട അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ക്ക് ഇന്ന് (ഏപ്രില്‍ 20) ഉച്ചയ്ക്ക് ഒരു മണിക്കകം നല്‍കണം. തെരഞ്ഞെടുപ്പ് ആവശ്യാര്‍ത്ഥം ഏറ്റെടുത്ത വാഹനങ്ങളിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരല്ലാത്ത ഡ്രൈവര്‍മാര്‍ വോട്ടവകാശം വിനിയോഗിക്കുന്നതിന് വാഹനം ഏറ്റെടുത്ത ഉത്തരവിന്റെ പകര്‍പ്പ് സഹിതമാണ് അപേക്ഷ നല്‍കേണ്ടതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഏറ്റെടുക്കുകയും പിന്നീട് വിടുതല്‍ ചെയ്യുകയും ചെയ്ത വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ പോസ്റ്റല്‍ ബാലറ്റിന് അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല.
- Log in to post comments