Post Category
സ്വീപിന്റെ തിരഞ്ഞെടുപ്പ് ബോധവത്കരണം ഇന്ന് സാംസ്‌കാരിക പരിപാടികള്‍ അരങ്ങില്‍
ഏപ്രില്‍ 23 ന് നടക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ മുഴുവന്‍ വോട്ടര്‍മാരെയും വോട്ടവകാശം വിനിയോഗിക്കുന്നതിന് സജ്ജരാക്കുന്നതിനായി വിപുലമായ പ്രചാരണ പരിപാടികളാണ് കോഴിക്കോട് ജില്ലാ ഭരണകൂടം സ്വീപ് പദ്ധതി വഴി ആസൂത്രണം ചെയ്തു നടപ്പാക്കിയത്. സ്വീപ് നടത്തിയ വിവിധ ബോധവത്കരണ പരിപാടികളുടെ സമാപനത്തോടനുബന്ധിച്ച് ഇന്ന് (ഏപ്രില്‍ 20) വൈകീട്ട് നാല് മുതല്‍ കോഴിക്കോട് മാനാഞ്ചിറ സ്‌ക്വയറില്‍ സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കും. വൈകീട്ട് നാലിന് ഗെയിംസ്, 4.30 ന് കളരി, അഞ്ചിന് മോഹനിയാട്ടം, 5.15 സംഗീതശില്‍പം, 5.30 ഭരതനാട്യം, 5.45 ബലൂണ്‍ പറത്തല്‍, ആറിന് ന്യത്തശില്‍പം, 6.10 ന് ഗാനമേള എന്നിവയാണ് സംഘടിപ്പിക്കുന്നത്. ഭിന്നശേഷി സൗഹൃദ തിരഞ്ഞെടുപ്പ് യാഥാര്‍ത്ഥ്യമാക്കുന്നതിനുളള ബോധവത്കരണ പരിപാടികളും ഇതോടൊപ്പം അരങ്ങേറും.
date
- Log in to post comments