Skip to main content

മംഗളാദേവി ചിത്രാപൗര്‍ണ്ണമി;  എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരെ നിയോഗിച്ചു

 

കുമളി മംഗളാദേവി കണ്ണകി ക്ഷേത്ര ചിത്രാപൗര്‍ണ്ണമി ഉത്സവം ഏപ്രില്‍ 19ന് സുഗമവും സുരക്ഷിതവുമായി ആഘോഷിക്കുന്നതിന് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരെ നിയോഗിച്ച് ജില്ലാകലക്ടര്‍ എച്ച്. ദിനേശന്‍ ഉത്തരവിട്ടു. വാച്ച് ടവറും പരിസരവും, ക്ഷേത്രപരിസരം, ചെക്ക്‌പോസ്റ്റ് ആന്റ്  അമലാംബിക ജംഗ്ഷന്‍, കരടിക്കവല, കുമളി ടൗണ്‍ ആന്റ്  ബസ് സ്റ്റാന്റ് എന്നിങ്ങനെ അഞ്ച് മേഖലകളായി തിരിച്ചാണ് യഥാക്രമം ഉടുമ്പന്‍ചോല എല്‍.ആര്‍ തഹസീല്‍ദാര്‍ കെ.എസ്. ജോസഫ്, പീരുമേട് തഹസീല്‍ദാര്‍ കെ.എം. ജോസുകുട്ടി, നെടുങ്കണ്ടം ആര്‍.ആര്‍ തഹസീല്‍ദാര്‍ എം. ബാബു, നെടുങ്കണ്ടം എല്‍.എ സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ പി.എസ്.ഭാനുകുമാര്‍, പീരുമേട് എല്‍.എ സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ ജാഫര്‍ഖാന്‍ എന്നിവര്‍ക്കാണ് ചുമതല.

date