Skip to main content

അനധികൃത പ്രചാരണ സാമഗ്രികള്‍ നീക്കി

 

 

തൊടുപുഴ നിയോജകമണ്ഡലത്തിലെ പന്നിമറ്റം, പൂമാല, ഇളംദേശം, ചീനിക്കുഴി, ചിലവ്, തട്ടക്കുഴ, കുന്നത്തുപാറ, ചിറ്റൂര്‍, അരീക്കുഴ, പാറ, മലങ്കര, പാറക്കടവ്, മുട്ടം, തുടങ്ങനാട്, കുമാരമംഗലം എന്നിവിടങ്ങളില്‍ പൊതുസ്ഥലത്ത് സ്ഥാപിച്ചിരുന്ന 437 പോസ്റ്ററുകള്‍, 12 ഫ്‌ളക്‌സ് ബോര്‍ഡുകള്‍, 64 കൊടികള്‍ എന്നിവയും സ്വകാര്യ സ്ഥലത്ത് സ്ഥാപിച്ചിരുന്ന 19 ഫ്‌ളക്‌സ് ബോര്‍ഡുകള്‍ എന്നിവയും നീക്കം ചെയ്തു.

നിയോജകമണ്ഡലത്തിലെ തുടങ്ങനാട്, മുട്ടം എന്നീ സ്ഥലങ്ങളില്‍ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഇലക്ഷന്‍ കമ്മീഷന്റെ വെബ്‌സൈറ്റായ സി വിജിലില്‍ രജിസ്റ്റര്‍ ചെയ്ത പരാതി ആന്റി ഡീഫേയ്‌സ്‌മെന്റ് സ്‌ക്വാഡുകള്‍  സ്ഥലപരിശോധന നടത്തി നീക്കം ചെയ്ത് പരാതി പരിഹരിച്ചു.

date