Post Category
വോട്ട് ചെയ്യാന്‍ ശമ്പളത്തോടെ അവധി
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതിന് സംസ്ഥാനത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും തെരഞ്ഞെടുപ്പ് ദിനമായ ഏപ്രില്‍ 23ന് ശമ്പളത്തോടുകൂടി അവധി നല്‍കണമെന്ന് ലേബര്‍ കമ്മീഷണര്‍ ഉത്തരവിട്ടു. കേരള ഷോപ്പ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന് കീഴില്‍ വരുന്ന എല്ലാ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ദിവസവേതനക്കാര്‍ക്കും കാഷ്വല്‍ തൊഴിലാളികള്‍ക്കും ഉത്തരവ് ബാധകമായിരിക്കും. സമ്മതിദാനം വിനിയോഗിക്കുന്നതിന് വേണ്ടി അവരവരുടെ നിയോജകമണ്ഡലങ്ങളില്‍ പോകുന്ന തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും വോട്ടു രേഖപ്പെടുത്തുവാന്‍ അവസരം നല്‍കണമെന്നും അന്നേ ദിവസത്തെ ശമ്പളം/ വേതനം തൊഴിലുടമകള്‍ നിഷേധിക്കുവാന്‍ പാടില്ലെന്നും ജില്ലാ ലേബര്‍ ഓഫീസര്‍ നവാസ് വി.കെ അറിയിച്ചു.
date
- Log in to post comments