22,23 തിയതികളില്‍ രാഷ്ടട്രീയ പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതിവേണം
ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരഞ്ഞെടുപ്പു തിയതിയായ 23നും തലേ ദിവസമായ 22 നും അച്ചടി മാധ്യമങ്ങളിലെ രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി(എം.സി.എം.സി)യുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍, സ്ഥാനാര്‍ഥികള്‍, മറ്റ് സംഘടനകള്‍, വ്യക്തികള്‍ എന്നിവര്‍ക്കെല്ലാം ഉത്തരവ് ബാധകമാണ്. എതിര്‍ സ്ഥാനാര്‍ഥികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മറുപടിയും വിശദീകരണവും നല്‍കാന്‍ അവസരമില്ലാത്ത വിധം തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ അച്ചടി മാധ്യമങ്ങളില്‍ പരസ്യം വരുന്നത് തടയുന്നതിനാണ് അനുമതി നിര്‍ബന്ധമാക്കിയിരിക്കുന്നത്. നിലവില്‍ ഇലക്ട്രോണിക് മാധ്യമങ്ങളില്‍ വരുന്ന രാഷ്ട്രീയ പരസ്യങ്ങള്‍ക്കാണ് എം.സി.എം.സിയുടെ മുന്‍കൂര്‍ അനുമതി ആവശ്യമുള്ളത്. ജില്ലാ വരണാധികാരിയായ കലക്ടര്‍ ചെയര്‍മാനായ മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മയാണ് പരിശോധനകള്‍ നടത്തുന്നത്.
- Log in to post comments