Skip to main content

ന്യൂമാറ്റ്‌സ് അവധിക്കാല സഹവാസ ക്യാമ്പ് ഏപ്രിൽ 25 മുതൽ

 

സംസ്ഥാന വിദ്യാഭ്യാസ വകുപ്പും എസ്.സി.ഇ.ആർ.ടിയും സംയുക്തമായി നടത്തുന്ന ന്യൂമാറ്റ്‌സ് പദ്ധതിയിൽ അംഗങ്ങളായിട്ടുളള ആറ് മുതൽ 11 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളുടെ ഈ വർഷത്തെ അവധിക്കാല സഹവാസ ക്യാമ്പ് ഏപ്രിൽ 25 മുതൽ മെയ് നാല് വരെ തിരുവനന്തപുരം അരുവിക്കര പഞ്ചായത്തിലെ മൈലം ജി.വി.രാജാ സ്‌പോർട്‌സ് സ്‌കൂളിൽ നടക്കും. എല്ലാ കുട്ടികളും ഏപ്രിൽ 25ന് രാവിലെ ഒൻപതിന് മൈലം ജി.വി.രാജാ സ്‌പോർട്‌സ് സ്‌കൂളിൽ എത്തണം.

പി.എൻ.എക്സ്. 1142/19

date