Post Category
ഭിന്നശേഷിക്കാര്‍ക്ക് വാഹനസൗകര്യം നല്‍കും
ഭിന്നശേഷിക്കാര്‍ക്ക് പോളിംഗ് ബൂത്തുകളില്‍ എത്തുന്നതിന് വാഹനസൗകര്യം ഏര്‍പ്പെടുത്തുന്നത് റൂട്ട് ഓഫീസര്‍മാരും പി.ഡബ്ലു.ഡി വെല്‍ഫെയര്‍ ഓഫീസര്‍മാരും വഴിയാണ്. നേരത്തെ വാഹനസൗകര്യത്തിന് അപേക്ഷിച്ചവര്‍ക്ക് ഇതിനകം വാഹനം ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. ഇനി വാഹന സൗകര്യം ആവശ്യമുള്ള ഭിന്നശേഷിക്കാരുണ്ടെങ്കില്‍ അതത് ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ ബന്ധപ്പെട്ട് പി.ഡബ്ലു.ഡി വെല്‍ഫെയര്‍ ഓഫീസര്‍മാരുടെയും റൂട്ട് ഓഫീസര്‍മാരുടെയും നമ്പര്‍ ലഭ്യമാക്കി വിളിച്ചറിയിച്ചാല്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments