Skip to main content

സമഗ്ര വിവരങ്ങളുമായി തിരഞ്ഞെടുപ്പ് ഗൈഡ്

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോട്ടയം ജില്ലയിലെ  അടിസ്ഥാന വിവരങ്ങളും ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങളും ഉള്‍പ്പെടുന്ന തിരഞ്ഞെടുപ്പ് ഗൈഡ് പുറത്തിറങ്ങി. വോട്ടര്‍ ബോധവത്കരണ കര്‍മ്മ പരിപാടിയായ സ്വീപും ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായാണ് ഗൈഡ് തയ്യാറാക്കിയിരിക്കുന്നത്. 

 

  നിയമസഭാ മണ്ഡലം തിരിച്ചുള്ള ജില്ലയിലെ വോട്ടര്‍മാരുടെ എണ്ണം, പോളിംഗ് ബൂത്തുകളുടെ വിവരങ്ങള്‍, തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രധാന ഉദ്യോഗസ്ഥരുടെയും ഫോണ്‍ നമ്പരുകള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.  

 

തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി ഏര്‍പ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങളും വോട്ടര്‍ ബോധവത്കരണത്തിനായി നടത്തിയ കര്‍മ്മ പരിപാടികളും ചിത്രങ്ങള്‍ ഉള്‍പ്പെടെ ഗൈഡിലുണ്ട്. 

 

പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി ഹരി ശങ്കറിന് കോപ്പി നല്‍കി ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു ഗൈഡിന്റെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ എം.വി. സുരേഷ്‌കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജസ്റ്റിന്‍ ജോസഫ് എന്നിവര്‍ സന്നിഹിതരായി. 

date