Skip to main content

പോളിങ് ബൂത്തുകൾ ഒരുങ്ങി

ആലപ്പുഴ: ജില്ലയിൽ  തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. വിവിധ വിതരണകേന്ദ്രങ്ങളിൽ  നിന്ന് പോളിങ് സാമഗ്രികൾ ഏറ്റുവാങ്ങിയ പോളിങ് ഉദ്യോഗസ്ഥർ അതത് ബൂത്തുകളിലെത്തിച്ചേർന്നിട്ടുണ്ട്. രാത്രിയോടെ കമ്പാർട്ടുമെന്റുകൾ സജ്ജമാക്കി ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പിനുള്ള അവസാനവട്ട ഒരുക്കങ്ങളും പൂർത്തിയാക്കും. രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് പോളിങ്. 

ജില്ലയിലെ 14 വിതരണകേന്ദ്രങ്ങളിൽ നിന്ന് ഇന്നലെ രാവിലെ മുതൽ പോളിങ് സാമഗ്രികളുടെ വിതരണം തുടങ്ങിയിരുന്നു. ആലപ്പുഴ നിയോജക മണ്ഡലത്തിലെ വിതരണ കേന്ദ്രമായ എസ്.ഡി.വി. ജി.എച്ച്.എസ്, അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ വിതരണ കേന്ദ്രമായ ആലപ്പുഴ ഗവൺമെന്റ് ജി.എച്ച്.എസ് എന്നിവിടങ്ങളിൽ രാവിലെ തന്നെ ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാകളക്ടർ എസ്.സുഹാസ് എത്തി സ്ഥിതിഗതികൾ വിലയിരുത്തി. അരൂർ മണ്ഡലത്തിൽ പള്ളിപ്പുറം എൻ.എസ്.എസ്.കോളജിലും ചേർത്തലയിൽ സെന്റ് മൈക്കിൾസ് കോളജിലും കുട്ടനാട് എൻ.എസ്.എച്ച്.എസ്.എസ് നെടുമുടിയിലും ഹരിപ്പാട് ഗവൺമെന്റ് ബോയ്‌സ് എച്ച്.എസ്.എസ്സിലും കായംകുളം ഹരിപ്പാട് ഗവൺമെന്റ് ബോയ്‌സ് എച്ച്.എസ്.എസ്സിലും മാവേലിക്കര  ബിഷപ്പ് ഹോഡ്ജസ് എച്ച്.എസ്.എസ്സിലും ചെങ്ങന്നൂർ  ക്രിസ്റ്റ്യൻ കോളജിലും ചങ്ങനാശേരിയിൽ ചങ്ങനാശ്ശേരി എസ്.ബി.എച്ച്.എസ്.എസ്സിലും കരുനാഗപ്പള്ളിയിൽ യൂ.പി.ജി.എസിലും കുന്നത്തൂർ ശാസ്താംകോട്ട ജി.എച്ച്.എസ്.എസിലും കൊട്ടാരക്കര സെന്റ് മേരീസ് എച്ച്.എസ്.എസ് കിഴക്കേക്കരയിലും പത്തനാപുരം സെന്റ് സ്റ്റീഫൻസ് എച്ച്.എസ്.എസ്സിലുമാണ് പോളിങ് സാഗ്രികളുടെ വിതരണം നടന്നത്. വൈകുന്നേരത്തോടെ തന്നെ ഉദ്യോഗസ്ഥർ പോളിങ് ബൂത്തുകളിൽ എത്തി എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്.

 

date