Skip to main content

ആലപ്പുഴ ലോക്സഭാ മണ്ഡത്തിലെ വിവിധ ബൂത്തുകളിലെ പോളിങ് ശതമാനം

ആലപ്പുഴ: ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിൽ ഏറ്റവും കൂടുതൽ പോളിങ് ശതമാനം ചേർത്തലയിലും (84.95 ശതമാനം) ഏറ്റവും കുറവ് കായംകുളം (76.55 ശതമാനം) നിയോജക മണ്ഡലത്തിലുമാണ്. ഓരോ നിയോജക മണ്ഡലത്തിലേയും പോളിങ് ശതമാനവും ഏറ്റവും കൂടുതലും കുറവും വോട്ട് രേഖപ്പെടുത്തിയ ബൂത്തുകളുടെ പേരും ശതമാനവും ചുവടെ ചേർക്കുന്നു.

 

അരൂർ നിയോജക മണ്ഡലത്തിൽ 83.66 ശതമാനം വോട്ടിങ്ങാണ് രേഖപ്പെടുത്തിയത്. ആകെയുള്ള 189936 വോട്ടർമാരിൽ 158900 പേർ വോട്ട് രേഖപ്പെടുത്തി. ഇതിൽ 79924 പുരുഷന്മാരും 78976 സ്ത്രീകളുമാണുള്ളത്. ഏറ്റവും കൂടുതൽ പോളിങ് ശതമാനം 153-ാം ബൂത്തായ ഒറ്റപ്പുന്ന ഗവ. എൽ.പി. സ്‌കൂളിലാണ്. ആകെയുള്ള 1114 പേരിൽ 1021 (497 പുരഷന്മാർ, 524 സ്ത്രീകൾ) പേർ വോട്ട് ചെയ്തു. 91.65 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് പോളിങ് ശതമാനം 50-ാം ബൂത്തായ എരമല്ലൂർ നായർ സമാജം എൽ.പി സ്‌കൂളിലാണ്. ആകെയുള്ള 1178 പേരിൽ 870 (444 പുരുഷന്മാർ, 426 സ്ത്രീകൾ) പേർ വോട്ട് രേഖപ്പെടുത്തി. 73.85 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്.

 

ചേർത്തല നിയോജക മണ്ഡലത്തിൽ 84.95 ശതമാനം വോട്ടിങ്ങാണ് രേഖപ്പെടുത്തിയത്. ആകെയുള്ള 205507 വോട്ടർമാരിൽ  174570 പേർ വോട്ട് രേഖപ്പെടുത്തി. ഇതിൽ 86066 പുരുഷന്മാരും 88504 സ്ത്രീകളുമാണുള്ളത്. ഏറ്റവും കൂടുതൽ പോളിങ് ശതമാനം 63-ാം ബൂത്തായ എസ്.എൻ.ഡി.പി. ബ്രാഞ്ച് നമ്പർ. 469ലാണ്. ആകെയുള്ള 926 പേരിൽ  879(444 പുരഷന്മാർ, 435 സ്ത്രീകൾ) പേർ വോട്ട് ചെയ്തു. 94.92 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് പോളിങ് ശതമാനം 156-ാം ബൂത്തായ മറുത്തോർവട്ടം ടാഗോർ മെമ്മോറിയൽ യു.പി. സ്‌കൂളിലാണ്. ആകെയുള്ള 1297 പേരിൽ  972 (474 പുരുഷന്മാർ, 498 സ്ത്രീകൾ) പേർ വോട്ട് രേഖപ്പെടുത്തി. 74.94 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്.

 

ആലപ്പുഴ നിയോജക മണ്ഡലത്തിൽ 80.43 ശതമാനം വോട്ടിങ്ങാണ് രേഖപ്പെടുത്തിയത്. ആകെയുള്ള 193812 വോട്ടർമാരിൽ  155877പേർ വോട്ട് രേഖപ്പെടുത്തി. ഇതിൽ 76860  പുരുഷന്മാരും 79017 സ്ത്രീകളുമാണുള്ളത്. ഏറ്റവും കൂടുതൽ പോളിങ് ശതമാനം 74-ാം ബൂത്തായ കാട്ടൂർ ദേശശേവിനി ലൈബ്രറിയിലാണ്. ആകെയുള്ള 871 പേരിൽ 765 (371  പുരഷന്മാർ, 394  സ്ത്രീകൾ) പേർ വോട്ട് ചെയ്തു. 87.83 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് പോളിങ് ശതമാനം 200-ാം ബൂത്തായ കിടങ്ങാംപറമ്പ് എൽ.പി. സ്‌കൂളിലാണ്. ആകെയുള്ള 830  പേരിൽ 541 (270  പുരുഷന്മാർ, 271 സ്ത്രീകൾ) പേർ വോട്ട് രേഖപ്പെടുത്തി. 65.18 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്.

 

അമ്പലപ്പുഴ നിയോജക മണ്ഡലത്തിൽ 78.37 ശതമാനം വോട്ടിങ്ങാണ് രേഖപ്പെടുത്തിയത്. ആകെയുള്ള 170806 വോട്ടർമാരിൽ 133869 പേർ വോട്ട് രേഖപ്പെടുത്തി. ഇതിൽ 65791 പുരുഷന്മാരും 68078 സ്ത്രീകളുമാണുള്ളത്. ഏറ്റവും കൂടുതൽ പോളിങ് ശതമാനം 128-ാം ബൂത്തായ നീർക്കുന്നം തീരദേശ എൽ.പി. സ്‌കൂളിലാണ്. ആകെയുള്ള 727 പേരിൽ 646 (330 പുരഷന്മാർ, 316 സ്ത്രീകൾ) പേർ വോട്ട് ചെയ്തു. 88.86 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് പോളിങ് ശതമാനം 43-ാം ബൂത്തായ പഴവങ്ങാടി സെന്റ്. ആന്റണീസ് ഗേൾസ് എച്.എസിലാണ്. ആകെയുള്ള 1105 പേരിൽ 661 (346 പുരുഷന്മാർ, 315 സ്ത്രീകൾ) പേർ വോട്ട് രേഖപ്പെടുത്തി. 59.82 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്.

 

ഹരിപ്പാട് നിയോജക മണ്ഡലത്തിൽ 78.15 ശതമാനം വോട്ടിങ്ങാണ് രേഖപ്പെടുത്തിയത്. 186164 ആകെയുള്ള  വോട്ടർമാരിൽ  145495 പേർ വോട്ട് രേഖപ്പെടുത്തി. ഇതിൽ 66270  പുരുഷന്മാരും  79225 സ്ത്രീകളുമാണുള്ളത്. ഏറ്റവും കൂടുതൽ പോളിങ് ശതമാനം 137-ാം ബൂത്തായ വലിയഴീക്കൽ ഗവ. എച്.എസിലാണ്. ആകെയുള്ള 1079 പേരിൽ  960( 456 പുരഷന്മാർ, 504  സ്ത്രീകൾ) പേർ വോട്ട് ചെയ്തു. 88.97 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് പോളിങ് ശതമാനം 152-ാം ബൂത്തായ വാരണപ്പള്ളി ഗവ. എൽ.പി.എസിലാണ്. ആകെയുള്ള  1289 പേരിൽ  894( 394 പുരുഷന്മാർ, 500 സ്ത്രീകൾ) പേർ വോട്ട് രേഖപ്പെടുത്തി. 69.36 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്.

കായംകുളം നിയോജക മണ്ഡലത്തിൽ 76.55 ശതമാനം വോട്ടിങ്ങാണ് രേഖപ്പെടുത്തിയത്. ആകെയുള്ള 201806 വോട്ടർമാരിൽ 154489 പേർ വോട്ട് രേഖപ്പെടുത്തി. ഇതിൽ 70605  പുരുഷന്മാരും 83884 സ്ത്രീകളുമാണുള്ളത്. ഏറ്റവും കൂടുതൽ പോളിങ് ശതമാനം 68-ാം ബൂത്തായ കൊറ്റുകുളങ്ങര മുഹമ്മദൻ എൽ.പി. സ്‌കൂളിലാണ്. ആകെയുള്ള 773 പേരിൽ  667( 329 പുരഷന്മാർ,  338 സ്ത്രീകൾ) പേർ വോട്ട് ചെയ്തു. 86.29 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് പോളിങ് ശതമാനം 95-ാം ബൂത്തായ കായംകുളം ഗവ. ഗേൾസ് എച്.എസിലാണ്. ആകെയുള്ള  925 പേരിൽ 613 (294 പുരുഷന്മാർ, 319 സ്ത്രീകൾ) പേർ വോട്ട് രേഖപ്പെടുത്തി. 66.27 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്.

 

കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിൽ 78.23 ശതമാനം വോട്ടിങ്ങാണ് രേഖപ്പെടുത്തിയത്. ആകെയുള്ള 203374 വോട്ടർമാരിൽ 159104 പേർ വോട്ട് രേഖപ്പെടുത്തി. ഇതിൽ 74395  പുരുഷന്മാരും 84709 സ്ത്രീകളുമാണുള്ളത്. ഏറ്റവും കൂടുതൽ പോളിങ് ശതമാനം 153-ാം ബൂത്തായ തൊടിയൂർ പഞ്ചായത്തിലെ 21 നമ്പർ അംഗനവാടിയിലാണ്. ആകെയുള്ള 920 പേരിൽ 802 ( 368 പുരഷന്മാർ,  434 സ്ത്രീകൾ) പേർ വോട്ട് ചെയ്തു. 87.17 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് പോളിങ് ശതമാനം 38-ാം ബൂത്തായ ഓച്ചിറ ഗവ. എച്.എസിലാണ്. ആകെയുള്ള 1348  പേരിൽ 955(433  പുരുഷന്മാർ,  522 സ്ത്രീകൾ) പേർ വോട്ട് രേഖപ്പെടുത്തി. 70.85 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്.

 

 

date