Skip to main content

ചരിത്ര രചനയും മതസമുദായങ്ങളും പ്രഭാഷണം ഇന്ന് (ഏപ്രില്‍ 27)

പ്രമുഖ ചരിത്രകാരന്‍ ഡോ.കെ.എന്‍ ഗണേഷ് നടത്തുന്ന ചരിത്രരചനയും മതസമുദായങ്ങളും പ്രഭാഷണം ഇന്ന് (27) രാവിലെ 10.30 ന് കൊണ്ടോട്ടി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമിയില്‍ നടക്കും. ചരിത്രകാരനും നൂറോളം ഗ്രന്ഥങ്ങളുടെ രചയിതാവും  മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം എന്ന കൃതിയുടെ സഹകര്‍ത്താവുമായ കെ.കെ മുഹമ്മദ് അബ്ദുല്‍ കരീം സ്മാരക പ്രഭാഷണമാണ് മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി സംഘടിപ്പിച്ചിരിക്കുന്നത്. 2005 ഏപ്രിലില്‍ അന്തരിച്ച അദ്ദേഹത്തിന്റെ സ്മാരകമായാണ് അക്കാദമിയിലെ അറബി മലയാളം റിസര്‍ച്ച് ലൈബ്രറി പ്രവര്‍ത്തിക്കുന്നത്.

 

date