Skip to main content

പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടിങ് യന്ത്രങ്ങളും മറ്റ് പോളിങ് സാമഗ്രികളും വിതരണം ചെയ്തു. ജില്ലയിലെ പത്ത് കേന്ദ്രങ്ങളില്‍ നിന്നായാണ് 16 മണ്ഡലങ്ങളിലേക്കുള്ള സാമഗ്രികള്‍ വിതരണം ചെയ്തത്. അതത് നിയോജക മണ്ഡലങ്ങളുടെ ചുമതലയുള്ള ഉപവരണാധികാരികളുടെ നേതൃത്വത്തിലാണ് പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തത്. തെരഞ്ഞെടുപ്പ് ചുമതലയുള്ള ജീവനക്കാര്‍ നേരത്തേ വിതരണ കേന്ദ്രങ്ങളില്‍ നിന്നും സാമഗ്രികള്‍ ഏറ്റുവാങ്ങി പോലീസ് സുരക്ഷയോടെ പ്രത്യേകം നിശ്ചയിച്ച വാഹനങ്ങളിലാണ് അതതു ബൂത്തുകളിലേക്കു പോയത്.

ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്‍, കണ്‍ട്രോള്‍ യൂനിറ്റ്, ബാലറ്റ് യൂനിറ്റ്, വി.വിപാറ്റ്, വോട്ടേഴ്‌സ് രജിസ്റ്റര്‍, വോട്ടേഴ്‌സ് സ്ലിപ്പ്, വോട്ടര്‍ പട്ടികകള്‍, ബാലറ്റ് പേപ്പറുകള്‍ (ടെണ്ടര്‍ വോട്ടുകള്‍ക്ക്), മഷി, ടാഗുകള്‍, സീലുകള്‍, റബര്‍ സ്റ്റാംപ്, സ്റ്റാംപ് പാഡ്, മെറ്റല്‍ സീല്‍, പ്രിസൈഡിങ് ഓഫീസേഴ്‌സ് ഡയറി, ഡമ്മി ബാലറ്റ് യൂനിറ്റ്, ഐ.ഡി. കാര്‍ഡുകള്‍ തുടങ്ങിയവയും 18 തരം ഫോറങ്ങള്‍, 25 ഇനം കവറുകള്‍, ഒന്‍പത് ഇനം സൂചനാ ബോര്‍ഡുകള്‍, 20 തരം സ്റ്റേഷനറികള്‍ തുടങ്ങിയവയാണ് ഓരോ പോളിങ് ബൂത്തിലേക്കും നല്‍കിയത്. വോട്ടെടുപ്പിനു ശേഷം സാമഗ്രികള്‍ ഏറ്റുവാങ്ങിയ കേന്ദ്രങ്ങളില്‍ തന്നെ തിരിച്ചെത്തിക്കുന്നതിനുള്ള നടപടികളും പൂര്‍ത്തിയായിട്ടുണ്ട്. ഈ കേന്ദ്രങ്ങളില്‍ നിന്നും വോട്ടിംഗ് മെഷീനുകള്‍ ഇന്ന് രാത്രിയോടെ തന്നെ അതത് മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റും.
മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍പ്പെട്ട കൊണ്ടോട്ടി, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന് നിയമസഭ മണ്ഡലങ്ങളിലെ ബൂത്തുകളിലെ മെഷീനുകള്‍ വോട്ടെണ്ണല്‍ കേന്ദ്രമായ മലപ്പുറം ഗവ.കോളേജില്‍ എത്തിക്കും. പൊന്നാനി ലോക്‌സഭ മണ്ഡലത്തില്‍പെട്ട തിരൂരങ്ങാടി, തിരൂര്‍, താനൂര്‍, കോട്ടക്കല്‍ നിയമസഭ മണ്ഡലങ്ങളിലെ ബൂത്തുകളിലെ മെഷീനുകള്‍ വോട്ടെണ്ണല്‍ കേന്ദ്രമായ മലപ്പുറം സെന്റ് ജെമ്മാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെത്തിക്കും. തവനൂര്‍, പൊന്നാനി, തൃത്താല നിയമസഭ മണ്ഡലങ്ങളിലെ ബൂത്തുകളിലെ മെഷീനുകള്‍ വോട്ടെണ്ണല്‍ കേന്ദ്രമായ മലപ്പുറം എം.എസ്.പി.എച്ച്.എസ്.എസില്‍ എത്തിക്കും. വയനാട് ലോക്‌സഭ മണ്ഡലത്തില്‍പെട്ട ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ നിയമസഭ മണ്ഡലങ്ങളിലെ ബൂത്തുകളിലെ മെഷീനുകള്‍ നിലമ്പൂര്‍
ഗവ.മാനവേദന്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെത്തിക്കും.
                                          
മത്സ്യത്തൊഴിലാളികള്‍ക്കുള്ള മുന്നറിയിപ്പ്
ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട്  ചേര്‍ന്നുള്ള  തെക്കു  പടിഞ്ഞാറന്‍  ബംഗാള്‍  ഉള്‍ക്കടലിലും ശ്രീലങ്കയുടെ തെക്കുകിഴക്കുമായി 25 ഏപ്രില്‍  യോട് കൂടി  ഒരു  ന്യൂനമര്‍ദ്ദം രൂപംകൊണ്ടു വരുന്നതായി കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.
     അതിന്റെ ഫലമായി ഏപ്രില്‍ 25 മുതല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട്  ചേര്‍ന്നുള്ള  തെക്കു  പടിഞ്ഞാറന്‍  ബംഗാള്‍  ഉള്‍ക്കടലിലും  കാറ്റിന്റെ വേഗത മണിക്കൂറില്‍ 35  മുതല്‍ 45  കിലോമീറ്റര്‍ വരെയാവാനും ഏപ്രില്‍ 26 കാറ്റിന്റെ വേഗത മണിക്കൂറില്‍ 40   മുതല്‍ 55  കിലോമീറ്റര്‍ വരെയാവാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.
ആയതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ഏപ്രില്‍ 25, 26 തീയതികളില്‍  ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും മത്സ്യബന്ധനത്തിന് പോകരുത്.

date