Skip to main content

എറണാകുളം അറിയിപ്പുകള്‍

യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷാ പരിശീലനം

 

കൊച്ചി: കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജൂണ്‍ 15 ന് നടത്തുന്ന യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷയ്ക്ക് തയാറെടുക്കുന്നവര്‍ക്കായി  എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ നേതൃത്വത്തില്‍ മെയ് 6 മുതല്‍ മുപ്പത് ദിവസത്തെ സൗജന്യ മത്സരപരീക്ഷാ പരിശീലന പരിപാടി വടക്കന്‍ പറവൂരില്‍ സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാന്‍ താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചി ല്‍ മെയ് 3 ന് മുന്‍പായി അപേക്ഷ നല്‍കണം. ഇമെയില്‍ മുഖേനയും അപേക്ഷിക്കാം. ഇതിനായി പ്രത്യേക അപേക്ഷഫോറം ഇല്ല. ഇമെയില്‍: deeekm.emp.lbr@kerala.gov.in ഫോണ്‍ : 04842422458.  

 

 

വാക്-ഇന്‍-ഇന്റര്‍വ്യൂ

 

കൊച്ചി: എറണാകുളം ഗവ:നഴ്‌സിംഗ് കോളേജില്‍ ബി.എസ്.സി നഴ്‌സിംഗ്/പോസ്റ്റ് ബേസിക്ക് ബി.എസ്.സി നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്ക് സൈക്കോളജി വിഷയത്തില്‍ ക്ലാസെടുക്കാന്‍ പാര്‍ട്ട് ടൈം ഗസ്റ്റ് ലക്ചറര്‍മാരെ ആവശ്യമുണ്ട്. സൈക്കോളജി വിഷയത്തില്‍ ബിരുദാനന്തര ബിരുദ യോഗ്യതയുളളവര്‍ പ്രിന്‍സിപ്പാള്‍, ഗവ:നഴ്‌സിംഗ് കോളേജ്, എച്ച്.എം.റ്റി കോളനി.പി.ഒ, എറണാകുളം,   വിലാസത്തില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് അഞ്ചിന് രാവിലെ 11-ന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2754485, ഇമെയില്‍: cnckochi@gmail.com.

 

 

ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

 

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ 2019 മാര്‍ച്ച്/ഏപ്രില്‍ മാസങ്ങളില്‍ നടന്ന ആറാം സെമസ്റ്റര്‍ യു.ജി (ബി.എ/ബി.കോം/ബി.എസ്.സി) വിദ്യാര്‍ഥികളുടെ പരീക്ഷാഫലം ഏപ്രില്‍ 27-ന് പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം  www.maharajas.ac.in വെബ്‌സൈറ്റില്‍ ലഭ്യമാണ്.

 

 

വാക്-ഇന്‍-ഇന്റര്‍വ്യൂ

 

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ അനസ്‌തേഷ്യ ഓപ്പറേഷന്‍ തിയറ്റര്‍ ടെക്‌നീഷ്യന്‍ യോഗ്യത അനസ്‌തേഷ്യ/ഒ.റ്റി ടെക്‌നീഷ്യന്‍ കോഴ്‌സ്, റേഡിയോ തെറാപ്പി ടെക്‌നീഷ്യന്‍ യോഗ്യത ബി.എസ്.സി എം.ആര്‍.റ്റി/ഡി.എം.ആര്‍.റ്റി കോഴ്‌സ് വിഭാഗത്തിലേക്ക് പ്രവൃത്തി പരിചയമുളളവരെ താത്കാലികമായി നിയമിക്കുന്നു. താത്പര്യമുളളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് രണ്ടിന് രാവിലെ 11-ന് സൂപ്രണ്ടിന്റെ ചേമ്പറില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.

 

 

തേക്ക് തടി ചില്ലറ വില്‍പ്പന

 

കൊച്ചി: വീട്ടൂര്‍ തടി ഡിപ്പോയില്‍ വീട്ടാവശ്യങ്ങള്‍ക്ക് മാത്രമായി നടത്തുന്ന തേക്ക് തടികളുടെ ചില്ലറ വില്‍പ്പന മെയ് ആറിന് രാവിലെ 10 മുതല്‍ ആരംഭിക്കും. രണ്ട്, മൂന്ന്, നാല് ക്ലാസുകളില്‍പ്പെട്ട തേക്ക് തടികളാണ് ചില്ലറ വിലപ്പന നടത്തുന്നത്. ഒരു ഉപഭോക്താവിന് 5ക്യൂബിക് മീറ്റര്‍ വരെ തടി ലഭിക്കും. സ്വന്തം വീടു പണിക്ക് ആണെന്ന് തെളിയിക്കുന്ന രേഖകള്‍ ഉപഭോക്താവ് ഹാജരാക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും വീടുപണിക്ക് ലഭിച്ച അനുമതി പത്രം അംഗീകൃത പ്ലാന്‍, പാന്‍കാര്‍ഡ് എന്നിവയുടെ അസലും പകര്‍പ്പും ഉപഭോക്താവിന്റെ മേല്‍വിലാസം തെളിയിക്കുന്നതിനുളള ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ അസലും പകര്‍പ്പും ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2768640, 8547604405, 8075687769.

 

 

കുസാറ്റില്‍ ജാപ്പനീസ് പഠനത്തിന് അവസരം

 

കൊച്ചി : കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല വിദേശഭാഷാ  വകുപ്പ് നടത്തുന്ന ജാപ്പനീസ് ഭാഷാ പഠന കോഴ്‌സ് ഏപ്രില്‍ 25 ന് ആരംഭിക്കും. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ വൈകിട്ട്്് 5 മുതല്‍ 7 വരെയാണ് ക്ലാസുകള്‍. ജപ്പാനിലെ ഷിമാനെ സര്‍വകലാശാലയിലെ ജാപ്പനീസ് ഭാഷ വിദഗ്ധ മിക്കി ഷിമിസു ആണ് ക്ലാസുകള്‍ നയിക്കുന്നത്. ഫീസ് 5000 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക്, ഫോണ്‍ : 9946448374, ഇമെയില്‍: defl@cusat.ac.in.

 

 

പേഴ്‌സ് കളഞ്ഞുകിട്ടി

 

കൊച്ചി : എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും സ്വര്‍ണവും പണവും അടങ്ങിയ ഒരു പഴ്‌സ് കളഞ്ഞുകിട്ടി. ഉടമസ്ഥര്‍ അടയാള സഹിതം സ്റ്റേഷനില്‍ ഹാജരായി കൈപ്പറ്റണം. ഫോണ്‍ 0484-2394500.

 

date