Post Category
വടകരയില്‍ ജോബ് ഡ്രൈവ്
കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ മെയ് മൂന്നിന് രാവിലെ 10.30 ന് വടകര ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ സ്വകാര്യ സ്ഥാപനത്തിലേക്ക് എസ്.എസ്.എല്‍.സി യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ക്കായി കൂടിക്കാഴ്ച നടത്തും. ഏജന്‍സി ലൈഫ്, ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ് ഒഴിവുകളിലേക്കാണ് നിയമനം. എംപ്ലോയ്ബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ച് ഓണ്‍ലൈനായി www.employabilitycentre.org ല്‍ രജിസ്റ്റര്‍ ചെയ്തും അഭിമുഖത്തില്‍ പങ്കെടുക്കാം. താല്‍പര്യമുളളവര്‍ മൂന്നിന് രാവിലെ 10.30ന് വടകര ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ബയോഡാറ്റ സഹിതം ഹാജരാകണം. ഫോണ്‍: 0495 - 2370178.
date
- Log in to post comments