Post Category
കലക്ടറേറ്റിലേക്ക് അഞ്ച് ഫാനുകള്‍ നല്‍കി
കലക്ടറേറ്റില്‍ പൊതുജനങ്ങള്‍ക്കായുള്ള ഇരിപ്പിടത്തിന് മുകളില്‍ സ്ഥാപിക്കുന്നതിനായി മാങ്കാവ് പുഴ സംരക്ഷണ സമിതി അഞ്ച് ഫാനുകള്‍ നല്‍കി. എ.ഡി.എമ്മിന്റ ചേമ്പറില്‍ നടന്ന ചടങ്ങില്‍ എ.ഡി.എം ഇ.പി മേഴ്സിയും കലക്ടറേറ്റ് സ്റ്റാഫ് വെല്‍ഫെയര്‍ കമ്മിറ്റി ഭാരവാഹികളും ചേര്‍ന്ന് ഫാനുകള്‍ ഏറ്റുവാങ്ങി. പ്രസിഡണ്ട് കെ. ഷഹീറലി, പ്രവര്‍ത്തകരായ വി.കെ സിദ്ദീഖ്, ടി. റഹൂഫ, വി. ഫൈസല്‍ ബാബു തുടങ്ങിയവര്‍ സന്നിഹിതരായി.
date
- Log in to post comments