Skip to main content

കടല്‍ഭിത്തി നിര്‍മാണം ഉടന്‍ ആരംഭിക്കും

പൊന്നാനി തീരദേശത്ത് കടല്‍ കയറി ദുരിതമനുഭവിക്കുന്ന തീരദേശ നിവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു. തുടര്‍ച്ചയായി  കടല്‍ക്ഷോഭത്താല്‍ ഭീതിയിലാഴ്ന്ന തീരദേശ നിവാസികളുടെ പ്രശ്‌നത്തിന് ഇതോടെ ശാശ്വത പരിഹാരമാകുകയാണ്.    കടല്‍ഭിത്തി നിര്‍മാണത്തിനായി നേരത്തെ തന്നെ 65 ലക്ഷം രൂപ അനുവദിച്ചിരുന്നു. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തികരിച്ച് കരാര്‍ വെയ്ക്കാന്‍ തുടങ്ങുമ്പോള്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നതിനാലാണ് കരാര്‍ വെയ്ക്കാന്‍ കഴിയാതിരിക്കുകയും നിര്‍മാണം നീണ്ടു പോകുകയും ചെയ്തത്. എന്നാല്‍ തീരദേശ നിവാസികളുടെ ജീവസുരക്ഷയെ മുന്‍നിര്‍ത്തിയാണ് നിര്‍മ്മാണത്തിനായി പ്രത്യേക അനുമതി ലഭിച്ചിരിക്കുന്നത്. പൊന്നാനി ലൈറ്റ് ഹൗസിന് വടക്കു മാറി 100 മീറ്ററിലധികം  ദൂരത്തിലാണ് കടല്‍ഭിത്തി നിര്‍മാണം. ലൈറ്റ് ഹൗസ് ഭാഗത്ത് കടല്‍ കയറുന്നത് തടയാനായി  75 ലക്ഷം രൂപ  ചെലവഴിച്ച്  കടല്‍ഭിത്തി നിര്‍മ്മിച്ചിട്ടുണ്ട്.  

 

date