Skip to main content

ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് 1000 പേര്‍ക്ക് ഉടന്‍ നിയമനം

സ്ത്രീ ശാക്തികരണത്തിന്റെ ഭാഗമായി ഗാര്‍ഹിക തൊഴിലാളികളുടെ സുരക്ഷിതത്വവും നിയമപരവും സുതാര്യവുമായ റിക്രൂട്ട്‌മെന്റ് ഉറപ്പുവരുത്തി നോര്‍ക്ക റൂട്ട്‌സ് കുവൈറ്റിലെ  അര്‍ദ്ധ സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ്  കമ്പനിയായ അല്‍ദുര ഫോര്‍ മാന്‍പവറുമായി ധാരണപത്രം ഒപ്പുവെച്ചു. കരാറിന്റെ അടിസ്ഥാനത്തില്‍  അല്‍ദുര കമ്പനിയിലേക്ക് മുപ്പതിനും അമ്പതിനും മധ്യേ പ്രായമുള്ള 1000 വനിത ഗാര്‍ഹിക തൊഴിലാളികളെ നോര്‍ക്ക റൂട്ട്‌സ്  മുഖാന്തരം തെരഞ്ഞെടുക്കും. ശമ്പളം 110 കെ.ഡി (ഏകദേശം 25,000 രൂപ) . തെരഞ്ഞടുക്കപ്പെടുന്നവര്‍ക്ക് വിസ, വിമാന ടിക്കറ്റ് , താമസം, ഭക്ഷണം, എന്നിവ ഉള്‍പ്പെടെ റിക്രൂട്ട്‌മെന്റ് തികച്ചും സൗജന്യമാണ്. താത്പര്യമുള്ളവര്‍ ിീൃസമറംെ@ഴാമശഹ.രീാ  ലേക്ക് വിശദമായ ബയോഡേറ്റ, രണ്ട് ഫുള്‍ സൈസ് ഫോട്ടോ എന്നിവ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ 1800-425-3939 (ടോള്‍ ഫ്രീ) -ല്‍ ലഭിക്കും.

 

date