Skip to main content

ഉപലോകായുക്ത സ്ഥാനമേറ്റു

 

ഉപലോകായുക്തയായി ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു. സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ ലോകയുക്ത സിറിയക് ജോസഫ് സത്യവാചകം ചൊല്ലിക്കൊടുത്തു.

നേരത്തെ ചീഫ് സെക്രട്ടറി ടോം ജോസ് ഉപലോകായുക്തയായി ജസ്റ്റിസ് ബാബു മാത്യു പി. ജോസഫിനെ നിയമിച്ചുകൊണ്ടുള്ള വിജ്ഞാപനം വായിച്ചു. മന്ത്രിമാരായ എ.കെ. ബാലൻ, രാമചന്ദ്രൻ കടന്നപ്പള്ളി, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

പി.എൻ.എക്സ്. 1185/19

date