Skip to main content

സിവില്‍ സര്‍വീസ് പരീക്ഷാപരിശീലനം; അപേക്ഷ ക്ഷണിച്ചു

 

കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമിയുടെ പൊന്നാനി കേന്ദ്രത്തില്‍ (ICSR) സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ  ക്ഷണിച്ചു. www.ccek.org  ല്‍ മെയ് 24 ന്  5 മണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.  പ്രവേശനപരീക്ഷ മെയ് 26 ന് പൊന്നാനി ഈശ്വരമംഗലത്തുള്ള കേന്ദ്രത്തില്‍ നടക്കും. ക്ലാസുകള്‍ ജൂണ്‍ 17  ന് ആരംഭിക്കും. 

പാലോളി കമ്മറ്റി റിപ്പോര്‍ട്ടിന്റെ ശുപാര്‍ശപ്രകാരം സ്ഥാപിതമായ കേന്ദ്രത്തിലെ 50 ശതമാനം സീറ്റുകള്‍ മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും 10 ശതമാനം സീറ്റുകള്‍ എസ്.സി/എസ്.ടി   വിഭാഗക്കാര്‍ക്കുമായി സംവരണംചെയ്തിട്ടുണ്ട്. ഇവര്‍ക്ക് ട്യൂഷന്‍ ഫീസ് സൗജന്യമാണ്. ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹോസ്റ്റല്‍ സൗകര്യം ലഭിക്കും. വിലാസം - ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്റ റിസര്‍ച്ച്, കരിമ്പന, ഈശ്വരമംഗലം പി. ഒ, പൊന്നാനി, പിന്‍- 679573. ഫോണ്‍: 0494 2665489. 9287555500 .  email.  icsrgovt@gmail.com , www.ccek.org .

 

date