എറണാകുളം അറിയിപ്പുകള്‍
വാസ്തുവിദ്യാ ഗുരുകുലം; പാനല്‍ തയ്യാറാക്കുന്നു
കൊച്ചി: സാംസ്‌കാരിക കാര്യ വകുപ്പിന്റെ കീഴില്‍ ആറന്മുളയില്‍ പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യാ ഗുരുകുലത്തില്‍ ഭാവിയില്‍ ഉണ്ടാകുന്ന വിവിധ പ്രോജക്ടുകളിലെ സാങ്കേതിക ജോലികള്‍ക്കും സ്ഥാപനം നടത്തുന്ന കോഴ്‌സുകളിലെ അദ്ധ്യാപന ജോലിക്കും ആവശ്യാനുസരണം നിയോഗിക്കുന്നതിനായി യോഗ്യരായ ഉദ്യോഗാര്‍ത്ഥികളുടെ ഒരു പാനല്‍ തയ്യാറാക്കാന്‍ ഉദ്ദേശിക്കുന്നു. വാസ്തുവിദ്യാ ഗുരുകുലത്തില്‍ നിന്നും വിവിധ കോഴ്‌സുകളില്‍ യോഗ്യത നേടിയവരെയാണ് പരിഗണിക്കുന്നത്.
താഴെപ്പറയുന്ന യോഗ്യത ഉള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍ സഹിതം മെയ് എട്ടിനു മുമ്പായി അപേക്ഷിക്കുക.
•പിജിഡിറ്റിഎ (പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍- (ബി.ആര്‍ക്ക്, ബി.ടെക് (സിവില്‍, എം.ആര്‍ക്ക്, എം.ടെക്ക് സിവില്‍ (സ്ട്രക്ചറല്‍) ഉള്ളവര്‍ക്ക് മുന്‍ഗണന.
•സിറ്റിഎ (സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍) പ്ലസ് ഡിപ്ലോമ ഇന്‍ സിവില്‍ എന്‍ജിനീയറിങ്ങ് ( ത്രിവത്സരം) ഐ.റ്റി.ഐ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ആര്‍ക്കിടെക്ചര്‍ ഡിപ്ലോമ (ത്രിവത്സരം). ബയോഡേറ്റകള്‍ മെയ് എട്ടിന് മുമ്പായി വാസ്തുവിദ്യാ ഗുരുകുലത്തിലേക്ക് അയച്ചുനല്‍കണം.
തൊഴിലധിഷ്ഠിത ട്രെയിനിംങ് പ്രോഗ്രാം
കൊച്ചി ഐ.ടി മേഖലയിലെ അവസരങ്ങള്‍ക്ക് യുവതലമുറയെ പ്രാപ്തരാക്കുക എന്ന ലക്ഷൃത്തോടെ ഹ്രസ്വകാല തൊഴിലധിഷ്ടിത ഐ.ടി. ഇന്റേണ്‍ഷിപ്പ് ഇന്‍ ഘശിൗഃ, അുമരവല, ങ്യടൂഹ & ജഒജ ട്രെയിനിംങ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പരിശീലനത്തിന് പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണിന്റെ എറണാകുളത്തുള്ള കെല്‍ട്രോണ്‍ നോളേജ് സെന്ററില്‍ അവസരം ഒരുക്കുന്നു. ബി.ടെക് / ബി.ഇ പൂര്‍ത്തിയായവര്‍ക്കും, ഫലം പ്രതീക്ഷിക്കുന്നവര്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും ഫോണ്‍ : 9207811878. വിലാസം : കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, കത്രിക്കടവ്,എറണാകുളം.
കൈപ്പാട് -പൊക്കാളി സംയോജിത മത്സ്യ-നെല്‍കൃഷിക്ക് ധനസഹായം
കൊച്ചി ജലകൃഷി വികസന ഏജന്‍സി, കേരളം (അഡാക്ക്) എറണാകുളം മേഖലാ ഓഫീസ് മുഖേന എറണാകുളം, തൃശൂര്‍ ജില്ലകളിലായി നടപ്പാക്കുന്ന കൈപ്പാട്-പൊക്കാളി സംയോജിത മത്സ്യ-നെല്‍കൃഷി പദ്ധതി (2015-2019) ലേക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവരുടെ അഞ്ച് പേരില്‍ കുറയാത്ത അംഗങ്ങളുളള ഗ്രൂപ്പുകള്‍ക്കോ, സ്വയംസഹായ സംഘങ്ങള്‍ക്കോ, ആക്ടിവിറ്റി ഗ്രൂപ്പുകള്‍ക്കോ അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ഓരോ ഗ്രൂപ്പും അഞ്ച് ഹെക്ടറില്‍ കുറയാത്ത കൃഷി സ്ഥലം സ്വന്തമായോ പാട്ട വ്യവസ്ഥയിലോ കൈവശമുളളവരായിരിക്കണം. പാട്ടവ്യവസ്ഥയില്‍ അഞ്ച് വര്‍ഷമെങ്കിലും കൃഷി ചെയ്യുന്നതിനുളള അവകാശം ഗ്രൂപ്പുകള്‍ക്ക് ഉണ്ടായിരിക്കണം. പദ്ധതി പ്രകാരം വികസിപ്പിക്കുന്ന കൃഷിയിടത്തിന്റെ പുറം ബണ്ടുകളില്‍ കണ്ടല്‍തൈകള്‍ വെച്ചു പിടിപ്പിച്ച് ബണ്ട് സംരക്ഷിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. അപേക്ഷാ ഫോമുകള്‍ അഡാക്കിന്റെ എറണാകുളം മേഖലാ ഓഫീസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ മെയ് 25-ന് വൈകിട്ട് അഞ്ചിന് മുമ്പായി എറണാകുളം ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ നേരിട്ടോ, ഫോണ്‍ മുഖേനയോ (0484-2665479) ഓഫീസില്‍ നിന്നും ലഭിക്കും. വിലാസം റീജിയണല്‍ എക്‌സിക്യൂട്ടീവ്, അഡാക്ക്, എറണാകുളം, സി.സി 60/3907, പെരുമാനൂര്‍.പി.ഒ, കനാല്‍ റോഡ് , തേവര, കൊച്ചി-15.
തൊഴിലധിഷ്ഠിത ട്രെയിനിംങ് പ്രോഗ്രാം
കൊച്ചി എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മെയ് ആദ്യവാരം എസ്.എല്‍.എല്‍.സി/പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയവര്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും കരിയര്‍ സെമിനാര്‍ മെയ് നാലിന് കാക്കനാട് സിവില്‍ സ്റ്റേഷനിലെ പ്ലാനിംഗ് ഹാളില്‍ സംഘടിപ്പിക്കും. വിദ്യാഭ്യാസ മേഖലയിലെ ഉപരിപഠനത്തെ സംബന്ധിച്ചും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിനുമാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. താത്പര്യമുളള വിദ്യാര്‍ഥികളും രക്ഷിതാക്കളും അന്നേ ദിവസം രാവിലെ 10-ന് കാക്കനാട് സിവില്‍ സ്റ്റേഷനിലെ പ്ലാനിംഗ് ഹാളില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2422458.
ഫോട്ടോ ജേര്‍ണലിസം കോഴ്‌സിന് മെയ് 6 വരെ അപേക്ഷിക്കാം
കൊച്ചി: കേരള മീഡിയ അക്കാദമി കൊച്ചി സെന്ററില്‍ ആരംഭിക്കുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്‌സിനുള്ള അപേക്ഷകള്‍ അയയ്ക്കാനുള്ള തീയതി മെയ് 6 വരെ നീട്ടി. അടിസ്ഥാന യോഗ്യത പ്ലസ് ടു. കോഴ്‌സ് കാലാവധി മൂന്നുമാസം. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 25,000/- രൂപയാണ് ഫീസ്. 30 സീറ്റുകള്‍ വരെ ഒഴിവുണ്ടാകും. അപേക്ഷാ ഫോറം അക്കാദമി വെബ്‌സൈറ്റായ ംംം.സലൃമഹമാലറശമമരമറലാ്യ.ീൃഴ ല്‍ നിന്നു ഡൗണ്‍ലോഡ് ചെയ്ത് സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി-30 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും വയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2422275, 2422068.
- Log in to post comments