Skip to main content

കളിമണ്‍പാത്ര നിര്‍മ്മാണതൊഴിലാളികള്‍ക്കുള്ള ധനസഹായം : അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ ഒബിസി വിഭാഗത്തില്‍പ്പെട്ടവരും കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ അധികരിക്കാത്തവരും, പരമ്പരാഗതമായി മണ്‍പാത്ര നിര്‍മാണ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുമായ വ്യക്തികള്‍ക്ക് അവരുടെ തൊഴില്‍ അഭിവൃദ്ധിക്കായി സംസ്ഥാന പിന്നാക്ക വിഭാഗ വികസന വകുപ്പ്  ധനസഹായ പദ്ധതിയിലേക്ക് (2019-20) അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി മെയ് 25  ആണ്.  അപേക്ഷ ഫോറത്തിന്റെ മാതൃകയും ഹാജരാക്കേണ്ട രേഖകളെ സംബന്ധിച്ചുള്ള വിവരങ്ങളും www.bcdd.kerala.gov.in വിലാസത്തില്‍ ലഭ്യമാണ്. മുന്‍  വര്‍ഷങ്ങളില്‍ ആനുകൂല്യം ലഭിച്ചിട്ടുള്ളവരും, 60വയസ്സ് കഴിഞ്ഞവരും അപേക്ഷിക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2377786. 

date