Skip to main content

 ഉദ്യോഗാര്‍ത്ഥികളുടെ പാനല്‍ തയ്യാറാക്കല്‍

 

സാംസ്‌കാരിക കാര്യ വകുപ്പിന്റെ കീഴില്‍ ആറന്മുളയില്‍ പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യാ ഗുരുകുലത്തില്‍ ഭാവിയില്‍ ഉണ്ടാകുന്ന വിവിധ പ്രോജക്ടുകളിലെ സാങ്കേതിക ജോലികള്‍ക്കും സ്ഥാപനം നടത്തുന്ന കോഴ്‌സുകളിലെ അദ്ധ്യാപന ജോലിക്കും ആവശ്യാനുസരണം നിയോഗിക്കുന്നതിനായി യോഗ്യരായ ഉദ്യോഗാര്‍ത്ഥികളുടെ ഒരു പാനല്‍ തയ്യാറാക്കുന്നു.  വാസ്തുവിദ്യാ ഗുരുകുലത്തില്‍ നിന്നും വിവിധ കോഴ്‌സുകളില്‍ യോഗ്യത നേടിയവരെയാണ് പരിഗണിക്കുന്നത്. 

യോഗ്യത ഉള്ളവര്‍ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍ സഹിതം  മെയ് എട്ടിനു മുന്‍പായി അപേക്ഷിക്കണം.

• PGDTA (പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍- (ബി.ആര്‍ക്ക്, ബി.ടെക്ക് സിവില്‍, എം.ആര്‍ക്ക്, എം.ടെക്ക് സിവില്‍(സ്ട്രക്ക്ച്ചറല്‍) ഉള്ളവര്‍ക്ക് മുന്‍ഗണന.

• CTA (സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍)+ഡിപ്ലോമ ഇന്‍ സിവില്‍ എന്‍ജിനീയറിങ്ങ്( ത്രിവത്സരം) , ഐ.ടി.ഐ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍.

• ആര്‍ക്കിടെക്ചര്‍ ഡിപ്ലോമ (ത്രിവത്സരം).

 

 

date