Skip to main content

ബാര്‍ബര്‍ തൊഴിലാളികള്‍ക്ക് ധനസഹായം   അപേക്ഷ ക്ഷണിച്ചു

 

 സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പ്പെട്ടവരും കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ അധികരിക്കാത്തവരും പരമ്പരാഗതമായി ബാര്‍ബര്‍ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുമായ വ്യക്തികള്‍ക്ക് പിന്നാക്ക സമുദായ വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന ബാര്‍ബര്‍ ഷോപ്പുകളുടെ നവീകരണത്തിനുളള ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അനുബന്ധ രേഖകളും സാക്ഷ്യപത്രങ്ങളും സഹിതം സ്ഥാപനം പ്രവര്‍ത്തിക്കുന്ന ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. മുന്‍വര്‍ഷങ്ങളില്‍ ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിച്ചവരും 60 വയസ്സ് പൂര്‍ത്തിയായവരും അപേക്ഷിക്കേണ്ടതില്ല. അപേക്ഷ സമര്‍പ്പിക്കേണ്ട  അവസാന തിയ്യതി മെയ്  31. അപേക്ഷാ ഫോറത്തിനും മറ്റ് വിവരങ്ങള്‍ക്കും www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കണം. ഫോണ്‍.  0495 2377786.

date