എച്ച്.ഐ.വി പ്രതിരോധത്തിന് ജില്ലയില്‍ അഞ്ച് പദ്ധതികള്‍
എയ്ഡ്സ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയില്‍ നിലവിലുള്ളത് അഞ്ച് സുരക്ഷാ പദ്ധതികള്‍. സ്ത്രീ ലൈംഗിക തൊഴിലാളികളെയും സ്വര്‍ഗ്ഗാനുരാഗികളായ പുരുഷന്മാരെയും കേന്ദ്രീകരിച്ചുള്ള ജില്ലാ പഞ്ചായത്തിന്റെ രണ്ട് പദ്ധതികള്‍, സന്നദ്ധ സംഘടനയായ മലബാര്‍ കള്‍ച്ചറല്‍ ഫോറം തീരദേശ മേഖലകള്‍ കേന്ദ്രീകരിച്ച് സ്വവര്‍ഗാനുരാഗികളായ പുരുഷന്മാര്ക്കിടയില് നടപ്പാക്കുന്ന സുരക്ഷാ പദ്ധതിയും ജില്ലയിലുണ്ട്. ഇതിന് പുറമെ പാലക്കാട് ജില്ലാ ആശുപത്രിയിലെ ഫാമിലി വെല്‍ഫെയര്‍ സൊസൈറ്റി ജില്ലയിലെ ഭിന്നലിംഗക്കാര്‍ക്കിടയിലും പീപ്പിള്‍ സര്‍വ്വീസ് സൊസൈറ്റി അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയിലും സുരക്ഷാ പദ്ധഥികള്‍ നടപ്പാക്കുന്നുണ്ട്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയും മയക്കുമരുന്ന് കുത്തിവെയ്ക്കുന്നതിലൂടെയുമാണ് കൂടുതലായും എച്ച്.ഐ.വി ബാധയുണ്ടാകുന്നത് എന്നതിനാല്‍ ബോധവത്ക്കരണ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് പദ്ധതികളിലൂടെ പ്രധാനമായും നടത്തുന്നത്. അഞ്ച് സുരക്ഷാ പദ്ധതികളുടെ ഏകോപനത്തിനും എച്ച്.ഐ.വി നിയന്ത്രണ പരിപാടികള്‍ ജില്ലയില്‍ ഫലപ്രദമായി നടപ്പാക്കുന്നതിനും ആവശ്യമായ മാര്‍ഗ്ഗനിര്‍ദേശങ്ങളും സഹായ സഹകരണങ്ങളും ഉറപ്പുവരുത്തലാണ് ജില്ലാ കലക്ടര്‍ അമിത് മീണ ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് മുഖ്യരക്ഷാധികാരിയുമായ സ്റ്റിയറിംഗ് കമ്മിറ്റിയുടെ ചുമതല.
- Log in to post comments