Skip to main content

വിവാഹ വീടുകളിലും ഓഡിറ്റോറിയങ്ങളിലും ജാഗ്രത നിര്‍ദേശം

 

 

വിവാഹങ്ങളില്‍ ഭക്ഷണം വിതരണം ചെയ്യുന്ന വീടുകളിലും ഓഡിറ്റോറിയങ്ങളിലംു ശുചിത്വം ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശം.   വിവാഹ സല്‍ക്കാരങ്ങളില്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം നല്‍കാന്‍ കാറ്ററിങ് തൊഴിലാളികളും വീട്ടുകാരും ശ്രദ്ധിക്കണം. യാതൊരു കാരണവശാലും തിളപ്പിച്ച വെള്ളവും പച്ചവെള്ളവും കൂട്ടിക്കലര്‍ത്തി ഉപയോഗിക്കരുത്. ചില പ്രദേശങ്ങളില്‍ വിവാഹ സല്‍ക്കാരങ്ങളില്‍ പങ്കെടുത്തവര്‍ക്ക് മഞ്ഞപിത്തം പോലുള്ള രോഗങ്ങള്‍ ജില്ലയില്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ആശാപ്രവര്‍ത്തകരും വാര്‍ഡ് മെമ്പര്‍മാരും തങ്ങളുടെ പ്രദേശത്ത്  വീടുകളിലും ഓഡിറ്റോറിയങ്ങളിലും നടക്കുന്ന വിവാഹ സല്‍ക്കാരങ്ങള്‍, നേരത്തെ തന്നെ കണ്ടെത്തി ഹെല്‍ത്ത് ഇന്‍സ്‌പെകടര്‍മാരെ അറിയിക്കണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വിവാഹം റിപ്പോര്‍ട്ട് ചെയ്ത വീടുകള്‍ സന്ദര്‍ശിച്ച് ജാഗ്രത നിര്‍ദേശങ്ങള്‍ കൈമാറും.

 

date