Skip to main content

യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷ:  സൗജന്യ പരിശീലന ക്ലാസ്

കേരള കാര്‍ഷിക സര്‍വ്വകലാശാല മണ്ണുത്തിയിലെ സെന്‍ട്രല്‍ ട്രയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ & ഗൈഡന്‍സ് ബ്യൂറോ, യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് പി.എസ്.സി. നടത്തുന്ന മത്സരപരീക്ഷയ്ക്ക് അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഒരു മാസം നീണ്ടുനില്‍ക്കുന്ന സൗജന്യ പരിശീലന ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നു. 2019 മെയ് 6ന് ആരംഭിച്ച് ജൂണ്‍ 13ന് സമാപിക്കുന്ന ക്ലാസ്സില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ എത്രയും വേഗം ബന്ധപ്പെടുക. ഫോണ്‍: 0487 2371579.

date