Skip to main content

കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാലാ ബിരുദദാനം: ചികിത്സകര്‍ രോഗികളോട് അനുകമ്പയുള്ളവരാകണം ഡോ. എം. കെ. സി. നായര്‍

ചികിത്സകര്‍ രോഗികളോട് അനുകമ്പയുള്ളവരാകണമെന്ന് കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ.സി. നായര്‍ പറഞ്ഞു. സര്‍വ്വകലാശാലയുടെ പത്താമത് ബിരുദദാനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ വിദ്യാഭ്യാസ രീതിശാസ്ത്രത്തിനും, വൈദ്യശാസ്ത്ര ഗവേഷണങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് സര്‍വ്വകലാശാല നല്‍കുന്നതെന്നും, മികവുറ്റ പഠന സൗകര്യങ്ങള്‍ ഒരുക്കുന്നത് കര്‍ശന നിഷ്‌കര്‍ഷയാണ് പുലര്‍ത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ മുഖ്യാതിഥിയായി. ആയുര്‍വേദം, സിദ്ധ, ഡെന്റല്‍ സയന്‍സ്, ഹോമിയോപ്പതി, മോഡേണ്‍ മെഡിസിന്‍, നഴ്‌സിംഗ്, പാരാമെഡിക്കല്‍ & അലൈഡ് ഹെല്‍ത്ത് സയന്‍സ്, ഫാര്‍മസി എന്നീ വിഭാഗങ്ങളിലായി 7861 പേര്‍ക്കാണ് വൈസ് ചാന്‍സലര്‍ ബിരുദങ്ങള്‍ നല്‍കിയത്.

date