Skip to main content

ഗതാഗത നിയന്ത്രണം

 

    പൂലന്തറ-തിട്ടയത്തുകോണം-മത്തനാട്-പിരപ്പന്‍കോട് റോഡില്‍ കലുങ്കിന്റെ നിര്‍മാണം നടക്കുന്നതിനാല്‍ ഇന്ന് (മേയ് 1) മുതല്‍ ഒരു മാസം ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.  കിണറ്റുമുക്ക് നിന്നും പൂലന്തറ, പോത്തന്‍കോട് ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ വേളാവൂര്‍ വഴി പോത്തന്‍കോട്-വെഞ്ഞാറമൂട് ബൈപ്പാസ് റോഡ് വഴി പോകണം. പോത്തന്‍കോട്, പൂലന്തറ നിന്നും കിണറ്റുമുക്ക് പോകേണ്ട വാഹനങ്ങള്‍ പോത്തന്‍കോട്-വെഞ്ഞാറമൂട് ബൈപ്പാസ് റോഡ് വഴി വേളാവൂര്‍ വന്നു പോകേണ്ടതാണെന്നും അറിയിപ്പില്‍ പറയുന്നു.                        (പി.ആര്‍.പി. 531/2019)

 

date