Post Category
മുഖ്യമന്ത്രിയുടെ മെയ്ദിനാശംസ
കേരളത്തിലെ തൊഴിലെടുക്കുന്ന മുഴുവൻ ജനവിഭാഗങ്ങൾക്കും മുഖ്യമന്ത്രി പിണറായി വിജയൻ മെയ്ദിനാശംസ നേർന്നു. തങ്ങളുടെ ജീവനോപാധി സംരക്ഷിക്കാനും നവലിബറൽ നയങ്ങളുടെ ആക്രമണങ്ങളെ ചെറുക്കാനും തൊഴിലാളികളും കർഷകരും നടത്തുന്ന പോരാട്ടത്തോട് മുഖ്യമന്ത്രി ഐക്യദാർഢ്യം പ്രകടിപ്പിച്ചു.
മാന്യമായി തൊഴിലെടുത്ത് ജീവിക്കാനുള്ള സമരങ്ങളോടൊപ്പം മതത്തിന്റെയും ജാതിയുടെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന വർഗീയതക്കെതിരായ പോരാട്ടവും തൊഴിലാളികൾ ശക്തിയായി മുമ്പോട്ടുകൊണ്ടുപോകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പി.എൻ.എക്സ്. 1200/19
date
- Log in to post comments