കണ്ണൂര്‍ അറിയിപ്പുകള്‍
ഉദ്യോഗാര്‍ഥികളുടെ പാനല്‍ തയ്യാറാക്കുന്നു
സാംസ്‌കാരിക കാര്യ വകുപ്പിന്റെ കീഴില്‍ ആറന്മുളയില്‍ പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യാ ഗുരുകുലത്തില്‍ വിവിധ പ്രോജക്ടുകളിലെ സാങ്കേതിക ജോലികള്‍ക്കും സ്ഥാപനം നടത്തുന്ന കോഴ്‌സുകളിലെ അധ്യാപന ജോലിക്കും നിയമിക്കുന്നതിനായി യോഗ്യരായ ഉദ്യോഗാര്‍ഥികളുടെ പാനല്‍ തയ്യാറാക്കുന്നു. വാസ്തുവിദ്യാ ഗുരുകുലത്തില്‍ നിന്നും പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍- (ബി ആര്‍ക്ക്, ബി ടെക്ക് സിവില്‍, എം ആര്‍ക്ക് സിവില്‍(സ്ട്രക്ചറല്‍)), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍, ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിംഗ്(ത്രിവത്സരം),ഐ ടി ഐ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ആര്‍ക്കിടെക്ചര്‍ ഡിപ്ലോമ(ത്രിവത്സരം) എന്നീ കോഴ്‌സുകളില്‍ യോഗ്യത നേടിയവരെയാണ് പരിഗണിക്കുന്നത്. യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍ സഹിതം മെയ് എട്ടിനു മുമ്പ് അപേക്ഷിക്കുക.
കമ്പ്യൂട്ടര്‍ കോഴ്‌സ്
എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് & ടെക്‌നോളജിയുടെ പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കിനടുത്തുള്ള സെന്ററില്‍ മൂന്ന് മാസത്തെ ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്‌സ് മെയ് ആറിന് ആരംഭിക്കും. ഫോണ്‍: 04985 208878.
തടി ലേലം
വനം വകുപ്പിന്റെ കണ്ണോത്ത് ഗവ.ടിമ്പര്‍ ഡിപ്പോയില്‍ തേക്ക് തടികളുടെ മെയ് മാസത്തെ വില്‍പന മെയ് 16, 28 തീയതികളില്‍ നടക്കും. ഓണ്‍ലൈന്‍ വഴി നടത്തുന്ന തടിലേലത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് സൗജന്യ രജിസ്‌ട്രേഷന്‍ കണ്ണോത്തുംചാല്‍ ഫോറസ്റ്റ് കോംപ്ലക്‌സില്‍ മെയ് നാലിന് രാവിലെ 10.30 ന് നടത്തും. രജിസ്‌ട്രേഷന്‍ നടത്തുവാന്‍ ആഗ്രഹിക്കുന്ന കച്ചവട സ്ഥാപനങ്ങളും സ്വന്തം ആവശ്യത്തിന് തടികള്‍ എടുക്കുവാന്‍ ആഗ്രഹിക്കുന്നവരും പാന്‍കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, ആധാര്‍/തിരിച്ചറിയല്‍ കാര്‍ഡ്, ഇ മെയില്‍ അഡ്രസ്, ജി എസ് ടി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്(കച്ചവടക്കാര്‍) എന്നിവ സഹിതം ഹാജരാകണം. ഫോണ്‍: 0490 2302080, 8547602859.
വിമുക്ത ഭടന്‍മാര്‍ ബന്ധപ്പെടണം
കൊട്ടിയൂര്‍ മഹാക്ഷേത്രത്തിലെ വൈശാഖമഹോത്സവ കാലത്ത് ഭക്തജനങ്ങള്‍ക്ക് സുരക്ഷ ഒരുക്കുന്നതും തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട താല്‍ക്കാലിക ജോലികള്‍ക്ക് താല്‍പര്യമുള്ള ഹിന്ദുമത വിശ്വാസികളായ 55 വയസില്‍ താഴെ പ്രായമുള്ള വിമുക്ത ഭടന്‍മാര്‍ മെയ് ആറിന് അഞ്ച് മണിക്ക് മുമ്പ് സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.
അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍ ഗവ.ഐ ടി ഐ യും ഐ എം സിയും സംയുക്തമായി തോട്ടട ഐ ടി ഐ യില്‍ നടത്തിവരുന്ന സിവില്‍ കാഡ്, രവിറ്റ് ആര്‍ക്കിടെക്ചര്‍, ഇന്റീരിയര്‍ ഡിസൈനിംഗ്, ഇലക്ട്രിക്കല്‍ കാഡ്, മെക്കാനിക്കല്‍ കാഡ്, രവിറ്റ് എംഇപി എന്നീ ഷോര്‍ട്ട് ടേം കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7025797776, 9207155155.
റേഷന്‍കാര്‍ഡ്; ടോക്കണ്‍ കൈപ്പറ്റണം
കണ്ണൂര്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ പുതിയ റേഷന്‍ കാര്‍ഡിനായി ഓണ്‍ലൈന്‍ അക്ഷയ കേന്ദ്രം മുഖേന അപേക്ഷ നല്‍കിയവര്‍ മുഴുവന്‍ രേഖകള്‍ സഹിതം താലൂക്ക് സപ്ലൈ ഓഫീസില്‍ ഹാജരായി വിതരണ തീയ്യതി സംബന്ധിച്ച ടോക്കണ്‍ കൈപ്പറ്റേണ്ടതാണ്.
അപേക്ഷ നമ്പര്‍, ടോക്കണ്‍ വിതരണം ചെയ്യുന്ന തീയതി എന്ന ക്രമത്തില്‍. 979245 മുതല്‍ 1221387 വരെ മെയ് രണ്ട്. 1222029 മുതല്‍ 1544408 വരെ മെയ് നാല്. 1545242 മുതല്‍ 1857391 വരെ മെയ് ഏഴ്. 1858725 മുതല്‍ 2081418 വരെ മെയ് ഒമ്പത്. 2081875 മുതല്‍ 2303252 വരെ മെയ് 14. മേല്‍ തീയതികളില്‍ റേഷന്‍ കാര്‍ഡ് സംബന്ധിച്ച മറ്റ് അപേക്ഷകള്‍ ഒന്നും സ്വീകരിക്കുന്നതല്ല.
വൈദ്യുതി മുടങ്ങും
ചാലോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ബി എസ് എന്‍ എല്‍ ചാലോട്, കൊളോളം, മുട്ടന്നൂര്‍, മുട്ടന്നൂര്‍ പള്ളി ഭാഗങ്ങളില്‍ നാളെ(ഏപ്രില്‍ 30) രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ താമരംകുളങ്ങര, മടത്തുംപടി, പറമ്പത്ത്, പറമ്പത്ത്, പറമ്പത്ത് കോളനി, രോഷ്‌നി, തീരദേശം എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ(ഏപ്രില്‍30) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എരിപുരം, താലൂക്ക് ആശുപത്രി, ചെങ്ങല്‍, പുല്ലാഞ്ഞിട, നെരുവമ്പ്രം, അതിയടം, വീരന്‍ചിറ, മാടപ്പുറം, ശ്രീസ്ഥ ഭാഗങ്ങളില്‍ നാളെ(ഏപ്രില്‍ 30) രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മാങ്ങാട് ഗാര്‍മെന്റ്‌സ്, മാങ്ങാട് ടൗണ്‍, രജിസ്ട്രാഫീസ്, ഹാജിമൊട്ട, കല്ല്യാശ്ശേരി പോളിടെക്‌നിക് ഭാഗങ്ങളില്‍ നാളെ(ഏപ്രില്‍ 30) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തോട്ടട, തോട്ടട ടൗണ്‍, തോട്ടട ഹൈസ്‌കൂള്‍, മലയാള മനോരമ, ചാല 12 കണ്ടി, അമ്മൂപ്പറമ്പ്, പോളിടെക്‌നിക്, തോട്ടട സബ്‌സ്റ്റേഷന്‍ ഭാഗങ്ങളില്‍ നാളെ(ഏപ്രില്‍ 30) രാവിലെ ഏഴ് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
തലശ്ശേരി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചിറക്കര, കീഴന്തിമുക്ക്, ടൗണ്‍ ബാങ്ക്, ദിനേശ് ഭവന്‍, ടെലി ഹോസ്പിറ്റല്‍ ഭാഗം, കല്ലായിതെരുവ്, മഞ്ഞോടി ഭാഗങ്ങളില്‍ നാളെ(ഏപ്രില്‍ 30) രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.
കോഷന്‍ ഡെപ്പോസിറ്റ് കൈപ്പറ്റണം
സ്‌കോള്‍ കേരള മുഖേന 2017-19 ബാച്ചില്‍ ജില്ലയില്‍ ഹയര്‍ സെക്കണ്ടറി ഓപ്പണ്‍ റഗുലര്‍ കോഴ്‌സില്‍ പ്രവേശനം നേടി ബയോളജി സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ്, സൈക്കോളജി സയന്‍സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഇവയില്‍ ഒരു വിഷയം ഐശ്ചികമായി പഠിച്ച് കോഴ്‌സ് ഫീസ് പൂര്‍ണമായി അടച്ച് പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് മെയ് 30 വരെ കണ്ണൂര്‍ ഗവ.മുനിസിപ്പല്‍ സ്‌കൂളില്‍ കോഷന്‍ ഡെപ്പോസിറ്റ് വിതരണം ചെയ്യും. അര്‍ഹരായ വിദ്യാര്‍ഥികള്‍ സ്‌കോള്‍ കേരളയുടെ തിരിച്ചറിയല്‍ കാര്‍ഡുമായി നേരിട്ടെത്തി തുക കൈപ്പറ്റേണ്ടതാണെന്ന് ജില്ലാ ഓഫീസര്‍ ഇന്‍ ചാര്‍ജ് അറിയിച്ചു. ഫോണ്‍: 0497 2702706.
പട്ടയകേസുകളുടെ വിചാരണ മാറ്റി
കൂത്തുപറമ്പ് ലാന്‍ഡ് ട്രിബ്യൂണലില്‍ നാളെ(ഏപ്രില്‍ 30)നടത്താനിരുന്ന പട്ടയ കേസുകളുടെ വിചാരണ ജൂണ്‍ 17 ലേക്ക് മാറ്റിയതായി കൂത്തുപറമ്പ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍ ആര്‍) അറിയിച്ചു. ഫോണ്‍: 04902 365095.
റാങ്ക് പട്ടിക റദ്ദായി
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ്(ഗണിത ശാസ്ത്രം-തസ്തികമാറ്റം) തസ്തികയിലേക്ക് 2018 നവംബര്‍ 28 ന് നിലവില്‍ വന്ന റാങ്ക് പട്ടികയിലെ മുഴുവന്‍ ഉദ്യോഗാര്‍ഥികളെയും നിയമന ശിപാര്‍ശ ചെയ്തതിനാല്‍ 2019 മാര്‍ച്ച് 27 മുതല്‍ പട്ടിക റദ്ദായതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.
- Log in to post comments