കണ്ണൂര്‍ അറിയിപ്പുകള്‍
കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത ആനിമേഷന്‍
മള്‍ട്ടീമീഡിയ കോഴ്‌സുകള്‍
കെല്‍ട്രോണിന്റെ തിരുവനന്തപുരത്തുള്ള നോളജ്‌സെന്ററില്‍ ആരംഭിക്കുന്ന ആനിമേഷന്‍, മള്‍ട്ടീമീഡിയ കോഴ്‌സുകളിലേക്ക് എസ് എസ് എല്‍ സി/പ്ലസ്ടു/ഐ ടി ഐ/ വി എച്ച് എസ് ഇ/ ഡിഗ്രി/ ഡിപ്ലോമ പാസായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ മീഡിയ ഡിസൈനിംഗ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇന്‍ ത്രീഡി ആനിമേഷന്‍ വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഡൈനമിക്‌സ് ആന്റ് വി എഫ് എക്‌സ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ അഡ്വാന്‍സ്ഡ് വെബ് ഡിസൈന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ അഡ്വാന്‍സ്ഡ് ഗ്രാഫിക് ഡിസൈന്‍ തുടങ്ങിയവയാണ് കോഴ്‌സുകള്‍. ഫോണ്‍: 0471 2325154, 0471 4016555.
കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
ജില്ലയിലെ ധര്‍മ്മടം ഗ്രാമ പഞ്ചായത്തിലെ കോളനി കിഴക്കെപാലയാട് നിയോജക മണ്ഡലത്തിലേക്ക് ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നോടിയായി കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ഇതു സംബന്ധിച്ച് അവകാശവാദമോ, ആക്ഷേപമോ ഉണ്ടെങ്കില്‍ ബന്ധപ്പെട്ട രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് മെയ് ഒന്‍പത് വരെ സമര്‍പ്പിക്കാവുന്നതാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. മെയ് 20 ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.
നടപടി സ്വീകരിക്കാന്‍ നിര്‍ദേശം
ഇരുചക്ര വാഹനങ്ങളില്‍ കുട്ടികളെ സുരക്ഷിതമല്ലാതെയും അശ്രദ്ധമായും യാത്ര ചെയ്യിക്കുന്നതിനെതിരെ പോലീസ് അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി. ജില്ലയില്‍ ഇരുചക്ര വാഹനങ്ങളില്‍ കുട്ടികളെ അപകടകരമായ രീതിയില്‍ യാത്ര ചെയ്യിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് നിര്‍ദേശം.
അപേക്ഷ ക്ഷണിച്ചു
സിഡിറ്റിന്റെ മേലെ ചൊവ്വ പഠനകേന്ദ്രത്തില്‍ ആരംഭിക്കുന്ന പിജിഡിസിഎ, ഡിസിഎ, വേഡ്‌പ്രൊസസിങ്ങ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഓഫീസ് ഓട്ടോമേഷന്‍, കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് എന്നീ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. പിജിഡിസിഎക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദവും മറ്റു കോഴ്‌സുകള്‍ക്ക് എസ് എസ് എല്‍ സിയുമാണ് അടിസ്ഥാന യോഗ്യത. എസ് സി, എസ്ടി, ബിപിഎല്‍ വിഭാഗങ്ങള്‍ക്ക് ഫീസിളവ് ലഭിക്കും. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും സിഡിറ്റിന്റെ പഠനകേന്ദ്രത്തില്‍ ലഭിക്കും. ഫോണ്‍: 0497 2729877.
രേഖകള്‍ ഹാജരാക്കണം
ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്നും പ്രതിമാസ സാമ്പത്തിക സഹായം കൈപ്പറ്റുന്ന രണ്ടാം ലോക മഹായുദ്ധ സേനാനികള്‍, അവരുടെ ഭാര്യമാര്‍ എന്നിവര്‍ തുടര്‍ന്നും പ്രതിമാസ സാമ്പത്തിക സഹായം ലഭിക്കണമെങ്കില്‍ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്കിന്റെ ആദ്യ പേജിന്റെ പകര്‍പ്പ് സഹിതം മെയ് 10 ന് മുമ്പ് ഹാജരാക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.
പേര് രജിസ്റ്റര്‍ ചെയ്യണം
തിരുവനന്തപുരം ഐ എ എസ് കോച്ചിംഗ് നല്‍കുന്ന ശേഷന്‍ അക്കാദമിയില്‍ മെയ് മാസത്തില്‍ നടത്തുന്ന ഐ എ എസ് അവയര്‍നസ് ക്യാമ്പയിനില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന വിമുക്ത ഭടന്‍മാര്‍/ആശ്രിതര്‍ എന്നിവര്‍ മെയ് 10 നകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.
സൗജന്യ പി എസ് സി പരിശീലനം
പി എസ് സി ജൂണില്‍ നടത്തുന്ന യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കായി തളിപ്പറമ്പ് ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ മെയ് എട്ട് മുതല്‍ 30 ദിവസത്തേക്ക് സൗജന്യ മത്സര പരീക്ഷ പരിശീലനം സംഘടിപ്പിക്കുന്നു. ആദ്യം അപേക്ഷ സമര്‍പ്പിക്കുന്ന 30 പേര്‍ക്കാണ് പ്രവേശനം. താല്‍പര്യമുള്ളവര്‍ മെയ് ആറിനകം തളിപ്പറമ്പ് ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍. 0460 2209400.
- Log in to post comments