Post Category
ബാര്‍ബര്‍ തൊഴിലാളികള്‍ക്ക് ധനസഹായം
സംസ്ഥാനത്തെ ഒ.ബി,സി വിഭാഗത്തില്‍ ഉള്‍പ്പെട്ടവരും കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ അധികരിക്കാത്തവരും പരമ്പരാഗതമായി ബാര്‍ബര്‍ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുമായ വ്യക്തികള്‍ക്ക് അവരുടെ തൊഴില്‍ അഭിവൃദ്ധിപ്പെടുത്തുന്നതിന് ബാര്‍ബര്‍ ഷോപ്പുകളുടെ നവീകരണത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച് പിന്നാക്ക സമുദായ വികസന വകുപ്പ് മുഖേനയാണ് ധനസഹായം നല്‍കുന്നത്. അനുബന്ധ രേഖകളും സാക്ഷ്യപത്രങ്ങളും സഹിതം സ്ഥാപനം പ്രവര്‍ത്തിക്കുന്ന ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നല്‍കണം. മുന്‍വര്‍ഷങ്ങളില്‍ ആനുകൂല്യം ലഭിച്ചവരും 60 വയസ്സ് പൂര്‍ത്തിയായവരും അപേക്ഷിക്കേണ്ടതില്ല. ഗ്രാമപഞ്ചായത്തുകളില്‍ അപേക്ഷ നല്‍കേണ്ട അവസാന തീയതി മെയ് 31. വിശദ വിവരങ്ങള്‍ www.bcdd.kerala.gov.inല്‍ ലഭിക്കും. ഫോണ്‍ 0495-2377786.
date
- Log in to post comments