Post Category
ജില്ലാ അക്വാറ്റിക് ചാമ്പ്യന്‍ഷിപ്പ് സില്‍വര്‍മൗണ്ട് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ചാമ്പ്യന്‍മാര്‍
ജില്ലാ അക്വാറ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നിലമ്പൂര്‍ പീവീസ് പബ്ലിക് സ്‌കൂളില്‍ നടത്തിയ ജില്ലാ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ 95 പോയിന്റ് നേടി പെരിന്തല്‍മണ്ണ സില്‍വര്‍ മൗണ്ട് ഇന്റര്‍ നാഷണല്‍ സ്‌കൂള്‍, ചാമ്പ്യന്‍മാരായി. 65 പോയന്റ് നേടി ബെന്‍ഞ്ച്മാര്‍ക്ക് ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ രണ്ടാം സ്ഥാനവും, 28 പോയിന്റോടുകൂടി മഞ്ചേരി സ്‌പോര്‍ട്‌സ് പ്രമോഷന്‍ അക്കാഡമി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ജില്ലാ സെക്രട്ടറി വി.പി. സൂധീറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമാപന യോഗത്തില്‍ പീവീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ വിശ്വനാഥ് ട്രോഫി സമ്മാനിച്ചു.
date
- Log in to post comments