Post Category
കുടുംബശ്രീ-ഡി.ഡി.യു.ജി.കെ.വൈ ക്യാമ്പ് സംഘടിപ്പിക്കുന്നു
കുടുംബശ്രീ വഴി നടപ്പാക്കുന്ന ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യയോജന പദ്ധതിയിലൂടെ സൗജന്യ തൊഴില്‍ പരിശീലനം നല്‍കുന്നതിന് 18-35 നും ഇടയില്‍ പ്രായമുള്ള യുവതീ-യുവാക്കളായ ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തുന്നതിനായി പ്രത്യേക മൊബിലൈസേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫിലോട്ടമിയയോട് കൂടിയ ജി.ഡി.ഐ.,മള്‍ട്ടി കുഷ്യന്‍ കുക്ക് എന്നിവയാണ് കോഴ്‌സുകള്‍. യോഗ്യത. ഹയര്‍സെക്കന്‍ഡറി.
താത്പര്യമുള്ളവര്‍ മെയ് ആറ് രാവിലെ 10 മണി മുതല്‍ മലപ്പുറം കോട്ടപ്പടി ബസ്സ്റ്റാന്റ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ക്യാമ്പില്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളുമായി ക്യാമ്പില്‍ പങ്കെടുക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക്: 8589087567
date
- Log in to post comments