Post Category
കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത ആനിമേഷന്‍ മള്‍ട്ടീമീഡിയ കോഴ്സുകള്‍
പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ തിരുവനന്തപുരത്തുള്ള വഴുതക്കാട് നോളജ് സെന്ററിലേക്ക് എസ്.എസ്.എല്‍.സി/ പ്ലസ് ടു/ ഐ.ടി.ഐ/ വി.എച്ച്.എസ്.ഇ/ ഡിഗ്രി/ഡിപ്ലോമ യോഗ്യത ഉള്ളവരില്‍ നിന്ന് ആനിമേഷന്‍, മള്‍ട്ടീ മീഡിയ കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ആനിമേഷന്‍, മള്‍ട്ടീമീഡിയകോഴ്സുകളായ അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ മിഡീയ ഡീസൈനിംഗ് ആന്‍ഡ് ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇന്‍ ത്രീഡി ആനിമേഷന്‍ വിത്ത് സ്പെഷ്യലൈസേഷന്‍ ഇന്‍ ഡൈനാമിക്സ് ആന്‍ഡ് വിഎഫ്എക്സ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ അഡ്വാന്‍സ്ഡ് വെബ് ഡിസൈന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ അഡ്വാന്‍സ്ഡ് ഗ്രാഫിക് ഡിസൈന്‍
എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. കോഴ്സുകളുടെ വിശദ വിവര ങ്ങള്‍ക്ക്: 0471 2325154/0471 4016555.
date
- Log in to post comments