Skip to main content

അശ്വമേധം;  688 പേരെ റഫര്‍ ചെയ്തു

 

കുഷ്ഠരോഗ ലക്ഷണങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിന് ആരോഗ്യ വകപ്പ് നടത്തുന്ന അശ്വമേധം ഭവനസന്ദര്‍ശന പരിപാടിയില്‍ ആദ്യ രണ്ടു ദിനങ്ങളില്‍ ജില്ലയില്‍ സംശയകരമായ രോഗലക്ഷണങ്ങളുള്ള 688 പേരെ റഫര്‍ ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍  ഡോ: ജേക്കബ് വര്‍ഗീസ് അറിയിച്ചു. രോഗം ബാധിച്ചിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കുന്നതിന് ഇവരെ ത്വക്ക്‌രോഗ വിദഗ്ധന്‍ പരിശോധിക്കും. 

 

കുമരകം(127), എരുമേലി(79), അതിരമ്പുഴ(69), ഉള്ളനാട്(65) മേഖലകളില്‍ നിന്നാണ് കൂടുതല്‍ പേരെ റഫര്‍ ചെയ്തത്. ആദ്യ ദിനം ജില്ലയില്‍ 81119 വീടുകള്‍ സന്ദര്‍ശിച്ച് 272568 പേരെ പരിശോധിച്ചു. ഏപ്രില്‍ 29 ന് തുടങ്ങിയ ഭവനസന്ദര്‍ശനം  മേയ് 12 വരെ നീണ്ടുനില്‍ക്കും.

 

തൊലിപ്പുറത്ത് നിറം മങ്ങിയതോ ചുവന്നതോ ആയ പാടുകള്‍, തടിച്ചതും തിളക്കമുള്ളതുമായ ചര്‍മ്മം, വേദനയില്ലാത്ത വ്രണം, കൈകാലുകളിലെ മരവിപ്പ്, കണ്ണടയ്ക്കാന്‍ പ്രയാസം എന്നിവയാണ് കുഷ്ഠരോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.

date