എറണാകുളം അറിയിപ്പുകള്‍
വാക്-ഇന്‍-ഇന്റര്‍വ്യൂ
കൊച്ചി: എറണാകുളം ഗവ:നഴ്‌സിംഗ് കോളേജില്‍ ബി.എസ്.സി നഴ്‌സിംഗ്/പോസ്റ്റ് ബേസിക്ക് ബി.എസ്.സി നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്ക് സൈക്കോളജി വിഷയത്തില്‍ ക്ലാസെടുക്കാന്‍ പാര്‍ട്ട് ടൈം ഗസ്റ്റ് ലക്ചറര്‍മാരെ ആവശ്യമുണ്ട്. സൈക്കോളജി വിഷയത്തില്‍ ബിരുദാനന്തര ബിരുദ യോഗ്യതയുളളവര്‍ പ്രിന്‍സിപ്പാള്‍, ഗവ:നഴ്‌സിംഗ് കോളേജ്, എച്ച്.എം.റ്റി കോളനി.പി.ഒ, എറണാകുളം, വിലാസത്തില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 13-ന് രാവിലെ 11-ന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2754485, ഇ-മെയില്‍ cnckochi@gmail.com.
വോളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സ്;
രണ്ടാംഘട്ട പരിശീലനം
കൊച്ചി: പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ അവയെ നേരിടാന്‍ സജ്ജമായ യുവജനപങ്കാളിത്തം ആവശ്യമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ കേരള വോളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സ് 2018 സപ്തംബര്‍ 28-ന് തുടക്കം കുറിച്ച് ആദ്യഘട്ട പരിശീലനം പൂര്‍ത്തിയായി.
സന്നദ്ധതയും കഴിവുമുളള 15 വയസിനും 25 വയസിനും മധ്യേ പ്രായമായ ശാരീരിക ക്ഷമതയും അര്‍പ്പണബോധവുമുളള യുവജനങ്ങളെ തെരഞ്ഞെടുത്ത് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലും രക്ഷാപ്രവര്‍ത്തനങ്ങളിലും രണ്ടാംഘട്ട പരിശീലനം നല്‍കുകയാണ്. താത്പര്യമുളളവര്‍ പേര്, അഡ്രസ്, ജനനതീയതി, ഇ-മെയില്‍ വിലാസം ആധാര്‍ നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നിവ ekm.skywb@kerala.gov.in വിലാസത്തില്‍ അയച്ചു നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ യുവജന കേന്ദ്രവുമായി ബന്ധപ്പെടുക. ഫോണ്‍ 0484-2428071.
ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്; കരാര്‍ നിയമനം
കൊച്ചി: പട്ടികവര്‍ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികള്‍ പഠിക്കുന്ന 13 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ ഹോസ്റ്റലുകളില്‍ വിദ്യാര്‍ഥിനികളുടെ ആരോഗ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും, ശാരീരികവും ആരോഗ്യപരവുമായ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും, ആരോഗ്യ പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി മനസിലാക്കി കുട്ടികള്‍ക്ക് കൂടുതല്‍ ഫലപ്രദമായി ബോധവത്കരണം നല്‍കുന്നതിനുമായി 2019-20 അദ്ധ്യയന വര്‍ഷത്തേക്ക് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട യുവതികളില്‍ നിന്നും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത എസ്.എസ്.എല്‍.സി, ഓക്‌സിലറി നഴ്‌സ് മിഡ് വൈഫറി സര്‍ട്ടിഫിക്കറ്റ്, കേരള നഴ്‌സിംഗ് കൗണ്‍സിലില്‍ മിഡ് വൈഫറി രജിസ്‌ട്രേഷന്‍. പ്രായപരിധി 2019 ജനുവനി ഒന്നിന് 18-44 മധ്യേ. നിയമന കാലാവധി മാര്‍ച്ച് 2020 വരെ. പ്രതിഫലം പ്രതിമാസം 13,000 രൂപ ഹോണറേറിയം. താത്പര്യമുളള തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലുളള അപേക്ഷകര്‍ വെളളക്കടലാസില്‍ എഴുതിയ അപേക്ഷ (നിയമനം ആഗ്രഹിക്കുന്ന ജില്ല സഹിതം) യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പ്രവൃത്തി പരിചയം കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ്, അഡ്രസ് പ്രൂഫ്, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം മെയ് 10-ന് രാവിലെ 11-ന് വാക്-ഇന്‍-ഇന്റര്‍വ്യൂവിന് മൂവാറ്റുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന പട്ടികവര്‍ഗ വികസന ഓഫീസില്‍ ഹാജരാകണം. നിയമനം തികച്ചും താത്കാലികവും മതിയായ കാരണങ്ങള്‍ ഉണ്ടായാല്‍ ഒരറിയിപ്പും കൂടാതെ കാലാവധിക്ക് മുമ്പ് പിരിച്ചു വിടുന്നതിനുളള അധികാരം പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ക്ക് ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0485-2814957.
- Log in to post comments