Post Category
പച്ചത്തുരുത്തിനായി വിത്ത് നിറയുമായി പരിയാരം പഞ്ചായത്ത്
24 ഏക്കര്‍ വരുന്ന പച്ചത്തുരുത്തിനായി നഴ്‌സറി ഒരുക്കാന്‍ വിത്തുകള്‍ തേടി പരിയാരം ഗ്രാമ പഞ്ചായത്ത് വിത്ത് നിറ പരിപാടി സംഘടിപ്പിക്കുന്നു. കുടുംബശ്രീ, തൊഴില്‍ ഉറപ്പു പദ്ധതി പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ മെയ് അഞ്ചിന് വിത്തുകള്‍ ശേഖരിക്കും. നാടന്‍ മരങ്ങള്‍, ഫല വൃക്ഷ വിത്തുകള്‍ തുടങ്ങിയവയാണ് ശേഖരിക്കുക. ഇവ മെയ് പത്തിന് ഗ്രാമ പഞ്ചായത്തിന് കൈമാറും. കൂടുതല്‍ വിത്തുകള്‍ ശേഖരിക്കുന്നവരെ ആദരിക്കാനും പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന പഞ്ചായത്തുതല യോഗത്തില്‍ തീരുമാനിച്ചു.
date
- Log in to post comments