Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

സ്വകാര്യ സ്ഥാപനങ്ങളിലേക്ക് അഭിമുഖം
        സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം നടത്തുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് മെയ് നാലിന് രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും അവസരം ലഭിക്കുന്നതാണ്. അഞ്ചോളം കമ്പനികള്‍ പങ്കെടുക്കും.  ഫോണ്‍. 0497 2700831
    ഒഴിവുകള്‍- ടെക്‌നിക്കല്‍ സപ്പോര്‍ട്ട് (ബിഎസ്‌സി, ബിസിഎ, എംസിഎ, എംഎസ്‌സി, ബിഇ, ബികോം + കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍), സ്റ്റാഫ് നേഴ്‌സ് (ബിഎസ്‌സി നഴ്‌സിംഗും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും (സ്ത്രീകള്‍)) മാര്‍ക്കറ്റിംഗ് ഫിനാന്‍സ് മാനേജര്‍ (ബിരുദം), ഏജന്‍സി മാനേജര്‍ (ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും) ഏജന്‍സി മാനേജര്‍ ട്രെയിനി (പ്ലസ്ടു), ട്രെയിനി (എസ്എസ്എല്‍സി), ജാവ ഡെവലപ്പര്‍ ട്രെയിനി (ബിരുദം), ജാവ ഡെവലപ്പര്‍ ജൂനിയര്‍ (ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും), ജാവ ഡെവലപ്പര്‍ സീനിയര്‍ (ബിരുദവും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും) യുഐ/യുഎക്‌സ് ഡിസൈനര്‍ (ഡിപ്ലോമ), ജാവ പ്രൊജക്ട് മാനേജര്‍ (എട്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം), പൈത്തോണ്‍ ഇന്റേണ്‍, പൈത്തോണ്‍ ഡെവലപ്പര്‍ ജൂനിയര്‍ (മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം), പൈത്തോണ്‍ ഡെവലപ്പര്‍ സീനിയര്‍ (ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം).

അപേക്ഷ ക്ഷണിച്ചു
    കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമി കല്ല്യാശ്ശേരി സെന്ററില്‍ പിസിഎം റഗുലര്‍ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത.  മെയ് 26 ന് നടക്കുന്ന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. മെയ് 24 നകം പ്രവേശന  www.ccek.org ലൂടെ അപേക്ഷിക്കണം.  ഫോണ്‍: 8281098875.

കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം
    കണ്ണൂര്‍ ഗവ.ഐ ടി ഐ യും ഐ എം സിയും  സംയുക്തമായി നടത്തുന്ന ഡിജിറ്റല്‍ ഇമേജിംഗ് ആന്റ് ആല്‍ബം ഡിസൈനിംഗ്, ഡിജിറ്റല്‍ ഇമേജിംഗ് ആന്റ് ആനിമേഷന്‍, ഡിജിറ്റല്‍ ഇമേജിംഗ് ആന്റ്  ത്രീഡി മോഡല്‍, ഇന്റീരിയര്‍ ഡിസൈനിംഗ് എന്നീ ഹ്രസ്വകാല കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.  ഫോണ്‍:7025797776, 9207155155.

തെളിവെടുപ്പ് യോഗം മാറ്റി
    സര്‍ഫാസി നിയമം സംബന്ധിച്ച നിയമസഭ അഡ്‌ഹോക് കമ്മിറ്റി മെയ് ആറിന് രാവിലെ 11 മണിക്ക് കല്‍പറ്റ പി ഡബ്ല്യു ഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരാനിരുന്ന തെളിവെടുപ്പ് യോഗം മാറ്റിയതായി സെക്രട്ടറി അറിയിച്ചു.
    ആജീവനാന്ത രജിസ്‌ട്രേഷന്‍
    ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആജീവനാന്ത രജിസ്‌ട്രേഷനും അസസ്‌മെന്റും ഇന്ന്(മെയ് മൂന്ന്) തളിപ്പറമ്പ് ടൗണ്‍ എംപ്ലോയ്‌മെന്റ്  എക്‌സ്‌ചേഞ്ചില്‍ രാവിലെ 10.30 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ നടത്തുന്നു.   താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക്  ഇ മെയില്‍ ഐ ഡി യും, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപ  രജിസ്‌ട്രേഷന്‍ ഫീസും സഹിതം രജിസ്റ്റര്‍ ചെയ്യാം.  ഫോണ്‍: 0460 2209400.

ഗസ്റ്റ് ലക്ചറര്‍ നിയമനം
    കാസര്‍കോട് ഗവ.പോളിടെക്‌നിക് കോളേജില്‍ കമ്പ്യൂട്ടര്‍ സിവില്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചുകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നു.  ബന്ധപ്പെട്ട എഞ്ചിനീയറിംഗ് വിഷയങ്ങളില്‍ 60 ശതമാനത്തില്‍ കുറയാതെ നേടിയ ബിരുദമാണ് യോഗ്യത.  താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം മെയ് 16 ന് രാവിലെ 10 മണിക്ക് കോളേജ് ഓഫീസില്‍ ഹാജരാകണം.  ഫോണ്‍: 0467 2234020.

ടെണ്ടര്‍ ക്ഷണിച്ചു
    ജില്ലാ ടിബി സെന്ററിലേക്ക് ലാബ് റീഏജന്‍ഡ്‌സ്, മറ്റ് സാധനങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. വിതരണം ചെയ്യേണ്ട സാധനങ്ങളുടെ പട്ടിക ജില്ലാ ടിബി സെന്റര്‍ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. താല്‍പര്യമുള്ളവര്‍ മെയ് 16 ന് രാവിലെ 11.30 ന് മുമ്പായി ജില്ലാ ടിബി ഓഫീസര്‍, ജില്ലാ ടിബി സെന്റര്‍, കണ്ണൂര്‍ 17 എന്ന വിലാസത്തില്‍ ടെണ്ടര്‍ സമര്‍പ്പിക്കണം. 

ലേലം ചെയ്യും
    കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത തലശ്ശേരി താലൂക്ക്, എരുവട്ടി അംശം പാനുണ്ട ദേശത്ത് റീസര്‍വെ 38/2 ല്‍ 0.0890 ഹെക്ടര്‍ വസ്തുവില്‍ 1/3 ഓഹരി വസ്തുവും അതിലുള്‍പ്പെട്ട സകലതും മെയ് ഏഴിന് രാവിലെ 11 മണിക്ക് എരുവട്ടി വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ തലശ്ശേരി റവന്യൂ റിക്കവറി ഓഫീസില്‍ ലഭിക്കും. ഫോണ്‍. 0490 2322090.

യോഗം നാളെ
    ജില്ലാ പഞ്ചായത്ത് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതു വിദ്യാലയങ്ങളിലേക്ക് കൂടുതല്‍ കുട്ടികളെ പ്രവേശിപ്പിക്കുന്നതിനായുള്ള തിരികെ തിരുമുറ്റത്തേക്ക് ക്യാമ്പയിന്‍ സംബന്ധിച്ച യോഗം നാളെ(മെയ് മൂന്ന്) രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.  മേയര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍മാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ഡി ഇ ഒ, എ ഇ ഒ തുടങ്ങിയവര്‍ പങ്കെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.

ഉപഭോക്തൃ വിലസൂചിക
    2019 ഫെബ്രുവരി മാസത്തെ കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം കേന്ദ്രങ്ങളിലെ ഉപഭോക്തൃ വിലസൂചിക അടിസ്ഥാന വര്‍ഷം (2011-12=100) യഥാക്രമം 171, 169, 159, 158(പഴയത് അടിസ്ഥാന വര്‍ഷം 1998-99=100 യഥാക്രമം 345, 341, 323, 333) ആണെന്ന് ജില്ലാ ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

date