Skip to main content

വസ്തു ലേലം

ആലപ്പുഴ: വില്പന നികുതി കുടിശിക ഈടാക്കുന്നതിനായി ചേർത്തല താലൂക്കിൽ  അരൂർ വില്ലേജിൽ സർവ്വേ നമ്പർ 34/12ൽപ്പെട്ട 02.02  ആർസ് വസ്തു മെയ് എട്ടിന് പകൽ 11ന് അരൂർ വില്ലേജോഫീസിൽ ലേലം ചെയ്യും. ലേല വ്യവസ്ഥകൾ ചേർത്തല താലൂക്കാഫീസിൽ നിന്നും അരൂർ വില്ലേജാഫീസിൽ നിന്നും ഓഫീസ് പ്രവർത്തി ദിവസം രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ അറിയാം. വിശദവിവരത്തിന് ഫോൺ: 0478- 2813103, 8547612212.

 

സ്റ്റെനോഗ്രാഫി ഇംഗ്ലിഷ് ആൻഡ് കമ്പ്യൂട്ടർ ഓഫീസ് ഒട്ടോമേഷൻ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

 

ആലപ്പുഴ: ചെങ്ങന്നൂർ ഗവ. വനിത ഐ.ടി.ഐയിൽ ഹ്രസ്വകാല കോഴ്‌സായ സ്റ്റെനോഗ്രാഫി ഇംഗ്ലിഷ് ആൻഡ് കമ്പ്യൂട്ടർ ഓഫീസ് ഒട്ടോമേഷൻ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്നു മാസമാണ് കാലാവധി. വനിതകൾക്ക് മാത്രമാണ് പ്രവേശനം.  ഈ കോഴ്‌സ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ എന്നിവയുടെ സ്റ്റെനോഗ്രാഫി, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, എൽ.ഡി ടൈപ്പിസ്റ്റ് എന്ന തസ്തികകളിലേക്ക് സ്‌കിൽ ടെസ്റ്റിന് ട്രെയിനിസിനെ പ്രാപ്തരാക്കുന്നു. വിശദവിവരത്തിന്  ഫോൺ: 0479- 2457496.

 

date