Skip to main content

വിദ്യാഭ്യാസ ആനുകൂല്യം: സ്‌കൂളുകൾ രേഖകൾ നൽകണം

ആലപ്പുഴ: 2019-20    സാമ്പത്തികവർഷം ഒന്നു മുതൽ 10 വരെ ക്ലാസുകളിലെ പട്ടികവർഗ വിദ്യാർഥികൾക്ക് സംസ്ഥാന സർക്കാർ അനുവദിച്ച വിദ്യാഭ്യാസാനുകൂല്യം വിതരണം ചെയ്യാനായി സ്‌കൂൾ സ്ഥാപന മേധാവികൾ രേഖകൾ ലഭ്യമാക്കണം. സ്‌കൂൾ സ്ഥാപന മേധാവിയുടെ ബാങ്ക് പാസ്ബുക്കിന്റെ ആദ്യപേജ് സ്വയം സാക്ഷ്യപ്പെടുത്തിയത്, ഐ.എഫ്.എസ്.സി കോഡ്, മൊബൈൽ ഫോൺ നമ്പർ, ഫോംനമ്പർ ഒന്നിൽ തയാറാക്കിയ വിദ്യാർഥികളുടെ പട്ടിക എന്നിവ ജൂൺ 18നു മുമ്പ് പുനലൂർ പട്ടികവർഗ വികസന ഓഫീസിൽ ലഭ്യമാക്കണം. 

9,10 ക്ലാസുകളിലെ രണ്ടുലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള പട്ടികവർഗ വിദ്യാഥികൾക്ക് കേന്ദ്ര സർക്കാർ അനുവദിച്ച വിദ്യാഭ്യാസ ആനുകൂല്യം അനുവദിക്കാൻ വിദ്യാർഥിയുടെ വാർഷിക വരുമാനം രണ്ടു ലക്ഷം രൂപയിൽ താഴെയാണെന്ന സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം, അല്ലെങ്കിൽ രക്ഷിതാവിന്റെ വരുമാന സർട്ടിഫിക്കറ്റ് വിദ്യാർഥികളുടെ ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്  എന്നിവ ജൂലൈ 10നകം പുനലൂർ പട്ടികവർഗ വികസന ഓഫീസിൽ ലഭ്യമാക്കണമെന്ന് പട്ടികവർഗ വികസന ഓഫീസർ അറിയിച്ചു. ഫോൺ: 0475 2222353. വിലാസം: പട്ടികവർഗ വികസന ഓഫീസർ, മിനിസിവിൽ സ്‌റ്റേഷൻ, രണ്ടാംനില, പുനലൂർ പി.ഒ. പിൻ: 691 305. 

 

date