Skip to main content

മഴക്കാല പൂര്‍വ്വ ശുചീകരണം: ജില്ലാതല യോഗം തിങ്കളാഴ്ച

മഴക്കാല പൂര്‍വ്വ ശുചീകരണത്തിന് ജില്ലാതല കര്‍മപദ്ധതി തയ്യാറാക്കുന്നതിന്  യോഗം തിങ്കളാഴ്ച (മെയ് ആറ്) രാവിലെ 11 ന് മന്ത്രി ഡോ. കെ.ടി ജലീലിന്റെ അദ്ധ്യക്ഷതയില്‍ യോഗം ചേരും. മലപ്പുറം ടൗണ്‍ഹാളില്‍ നടക്കുന്ന യോഗത്തില്‍ ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കലക്ടര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഈ മാസം 11, 12 തീയതികളില്‍ നടക്കുന്ന മഴക്കാല പൂര്‍വ്വ ശുചീകരണം ഫലപ്രദമായി നടപ്പാക്കുന്നത് സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്യും.  ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ബി.ഡി.ഒമാര്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍  തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.  
ആരോഗ്യജാഗ്രത തുടര്‍ ക്യാമ്പയിന്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ മഴക്കാല പൂര്‍വ്വ ശുചീകരണം നടപ്പാക്കുന്നത്. വാര്‍ഡുതല ശുചീകരണ സമിതികള്‍ വഴിയാണ് ശുചീകരണം നടപ്പാക്കുക. ശുചീകരണത്തോട് അനുബന്ധിച്ച് നീര്‍ച്ചാലുകള്‍, തോടുകള്‍ എന്നിവയിലെ മാലിന്യവും ഒഴുക്കിന് തടസ്സമാകുന്ന മണ്‍ കൂനകളും മാറ്റും. കുളങ്ങളും ജലാശയങ്ങളും ശുചീകരിക്കുന്നതിനും മുന്‍ഗണന നല്‍കും.  

 

date