Skip to main content

നഴ്‌സസ് വാരാഘോഷം ജില്ലയില്‍ വിപുലമായ പരിപാടികള്‍

നഴ്‌സസ് വാരാഘോഷം മെയ് ആറു മുതല്‍ 12 വരെ വിപുലമായ പരിപാടികളോടെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. മെയ് ആറ് രാവിലെ 8.30 ന് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍  ജില്ലാ നഴ്സിങ് ഓഫീസര്‍ എന്‍. എന്‍ ഓമന പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന നഴ്സസ് വാരാഘോഷ സന്ദേശ വിളംബര റാലി പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി. ശിവദാസന്‍ പി.എ ഫ്ളാഗ് ഓഫ് ചെയ്യും.

 പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം രാവിലെ 10 ന് പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ ജില്ലാ കലക്ടര്‍ അമിത് മീണ ഉദ്ഘാടനം  നചെയ്യും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. സക്കീന അധ്യക്ഷത വഹിക്കും. കേരള ആരോഗ്യ സര്‍വ്വകലാശാല സെനറ്റ് അംഗം പി.കിഷോര്‍ കുമാര്‍ മുഖ്യ പ്രഭാഷണം നടത്തും.
 വാരാഘോഷത്തോടനുബന്ധിച്ച് മെയ് ഏഴു മുതല്‍ 11 വരെ നഴ്‌സുമാര്‍ക്ക് വേണ്ടി കലാ-കായിക മത്സരങ്ങള്‍  സംഘടിപ്പിക്കും. മെയ് ഏഴിന് രാവിലെ 8.30ന് രചനാ മത്സരങ്ങള്‍  മഞ്ചേരി ഗവ. നഴ്‌സിംഗ് സ്‌കൂളിലും, മെയ് എട്ടിന്  രാവിലെ 8ന് കായിക മത്സരങ്ങള്‍ മലപ്പുറം എം. എസ്.പി ഇന്‍ഡോര്‍  സ്റ്റേഡിയത്തിലും നടക്കും. പരിപാടിയുടെ ഭാഗമായി മെയ് ഒന്‍പതിന് നഴ്സുമാര്‍ വൈലോങ്ങര സാകേതം വൃദ്ധാശ്രമം സന്ദര്‍ശിക്കും. മെയ് 10 രാവിലെ 8.30 ന് മലപ്പുറം പി എം.എസ്.എ. നഴ്‌സിങ് സ്‌കൂളില്‍ ക്വിസ് മത്സരവും, മെയ് 11 രാവിലെ എട്ടിന് തിരൂരങ്ങാടി എം.കെ.ഹാജി നഴ്‌സിങ് സ്‌കൂളില്‍ കലാമത്സരങ്ങളും  നടക്കും. വാരാഘോഷങ്ങളുടെ സമാപന ദിനമായ മെയ് 12  രാവിലെ 8.30 ന് നഴ്സസ് ദിന സന്ദേശ റാലിയും തുടര്‍ന്ന് രാവിലെ  10 ന് മലപ്പുറം ടൗണ്‍ ഹാളില്‍ സമാപന സമ്മേളനവും നടക്കും. മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന വാരാഘോഷങ്ങളുടെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ഷിബുലാല്‍ അധ്യക്ഷത വഹിക്കും.

 

date