Post Category
എസ് എസ് എൽ സി.: ചെങ്ങമനാട് ജിഎച്ച്എസ്എസിന് 97.5 ശതമാനം വിജയം
നെടുമ്പാശ്ശേരി: എസ്. എസ്.എൽ.സി പരീക്ഷയിൽ 97.5 ശതമാനം വിജയവുമായി ചെങ്ങമനാട് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ. പരീക്ഷയെഴുതിയ 40 കുട്ടികളിൽ 39 പേരും വിജയിച്ചു. ഒരാൾ മാത്രമാണ് ഒരു വിഷയത്തിൽ പരാജയപ്പെട്ടത്.
കഴിഞ്ഞ വർഷം 100 ശതമാനം ആയിരുന്നു സ്കൂളിന്റെ വിജയം. പരീക്ഷയെഴുതിയ 37 വിദ്യാർത്ഥികളും വിജയിച്ചിരുന്നു.
ഇക്കുറി അനഘ ഹരിപ്രസാദ് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. വിദ്യാർത്ഥികളുടെയെല്ലാം ഗ്രേഡ് പോയിന്റുകൾ വർധിപ്പിക്കാൻ കഴിഞ്ഞതായി പ്രധാന അധ്യാപകൻ രമേഷ് കുമാർ പറഞ്ഞു. ജയിച്ചവർക്കെല്ലാം സി ഗ്രേഡ് മാർക്കുകളാണ് ഉള്ളത്. ഡി പ്ലസ് വാങ്ങുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവു വന്നിട്ടുണ്ട്.
കൂടാതെ ഒരു വിദ്യാർത്ഥിക്ക് യു എസ് എസ് സ്കോളർഷിപ്പും നേടി. മികവിന്റെ കേന്ദ്രമായി തെരഞ്ഞെടുത്ത സ്കൂളിൽ കൂടുതൽ വികസന പ്രവർത്തനങ്ങൾ നടന്നുവരികയാണ്.
date
- Log in to post comments